കല്ലിശേരി: 104 മത് ക്നാനായ മലങ്കര കത്തോലിക്ക പുനരൈക്യ വാര്‍ഷികം കല്ലിശ്ശേരി മെത്രാസന ദേവാലയത്തില്‍ കോട്ടയം അതിരുപതാ സഹായമെത്രന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. സഹായ മെത്രാന് ഗീവര്‍ഗീസ് അപ്രേം അധ്യക്ഷതവഹിച്ചു. വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.സി.സി മലങ്കര ഫൊറോന പ്രസിഡന്റ് സാബു പാറാനിക്കല്‍ , കെ.സി.ഡബ്ള്യൂ.എ ഫൊറോന പ്രസിഡന്റ് ജെസി ലൂക്കോസ് , കെ.സി.വൈ.എല്‍ ഫൊറോന പ്രസിഡന്റ് എയ്ബു സുധീര്‍ നെടിയൂഴത്തില് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ക്നാനായ മലങ്കര കത്തോലിക്ക മീഡിയയുടെ ലോഗോ പ്രകാശനം മാര്‍ ജോസഫ് പണ്ടാരശേരില്‍ നിര്‍വഹിച്ചു. ഫൊറോന വികാരി ഫാ. റെന്നി കട്ടേല്‍ സ്വാഗതവും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം സാല്വ ി തയ്യില്‍ നന്ദിയും പറഞ്ഞു. ഫൊറോനയില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ ആദരിച്ചു. സമ്മേളനത്തിന് മുന്നോടിയായി പുനരൈക്യ സന്ദേശ റാലിയും നടത്തി. അലക്സ് ജൂബിള്‍ കുരിശുംമൂട്ടില്‍, കെ.സി.ഡബ്ള്യൂ.എ റാന്നി, മലങ്കര ഫൊറോന സിസ്റ്റേഴ്സ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.






