ക്‌നാനായ റീജിയണല്‍ കോണ്‍ഫ്രണ്‍സ് ഡാളസ്സില്‍

ചിക്കാഗോ രൂപത ക്‌നാനായ റീജിയണല്‍ കോണ്‍ഫ്രന്‍സ് ജൂണ്‍ 2 മുതല്‍ 4 വരെ ഡാളസ്സില്‍ വച്ച് നടത്തപ്പെടുന്നു.ജൂണ്‍ 2 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലിത്തയുടെയും സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന്റെയും കാര്‍മികത്വത്തില്‍ വി.കുര്‍ബാന അര്‍പ്പിക്കപ്പെടും. തുടര്‍ന്ന് വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഗ്രൂപ്പ്കള്‍ ആയി തിരിഞ്ഞ് ചര്‍ച്ചകളും അതിന്റെ അവതരണവും ഉണ്ടായിരിക്കും. ആര്‍ച്ച്ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയും സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവും വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്യും. സമാപന സമ്മേളനം ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കും. വൈദികര്‍ , സന്യസ്തര്‍, അല്മായ പ്രതിനിധികള്‍ ഉള്‍പ്പെടെ അറുപത്തഞ്ചോളം പേര്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കും. ഒരുക്കങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞു എന്ന് ക്‌നാനായ റീജിയന്‍ ഡയറക്ടറും വികാരി ജനറാളും ആയ ഫാ.തോമസ് മുളവനാല്‍ അറിയിച്ചു.
ലിന്‍സ് താന്നിച്ചുവട്ടില്‍

 

Previous Post

കുഞ്ഞുമിഷനറിമാരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം

Next Post

അനുഗ്രഹപ്രഭ ചൊരിഞ്ഞ് ബെന്‍സന്‍വില്‍ ഇടവകയിലെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം. 

Total
0
Share
error: Content is protected !!