ലിവര്‍പൂള്‍ : കോട്ടയം അതിരൂപതാ അംഗങ്ങളായ ക്‌നാനായ കത്തോലിക്കാ വിശ്വാസികള്‍ക്കായി ലിവര്‍പൂളില്‍ St.Pius X ക്‌നാനായ കാത്തലിക് മിഷന് ലഭിച്ച ദേവാലയ കൂദാശാ കര്‍മ്മങ്ങള്‍ ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെയും അതിരൂപതാ സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റേയും, മറ്റു അഭിവന്ദ്യ പിതാക്കന്മാരുടെയും വൈദികരുടെയും. സാന്നിധ്യത്തില്‍ നിര്‍വഹിക്കുന്നും യുകെയിലെ ക്‌നാനായ കത്തോലിക്ക വിശ്വാസികള്‍ക്ക് ഇത് ഒരു പുണ്യനിമിഷമാണ്. വെഞ്ചരിപ്പിനെ തുടര്‍ന്ന് പിതാക്കന്മാരുടെ കാര്‍മികത്വത്തില്‍ യുകെയിലെ എല്ലാ ക്‌നാനായ വൈദികരും മറ്റു നിരവധി വൈദികരും ചേര്‍ന്നൂള്ള കുര്‍ബാനയും തുടര്‍ന്ന് പബ്ലിക് മീറ്റിംഗും ഉണ്ടായിരിക്കും . ശനി, ഞായര്‍ ദിവസങ്ങളിലായി ദേവാലയത്തില്‍ 40 മണി ആരാധനയും ഉണ്ടായിരിക്കും. ഈ മഹനീയ നിമിഷങ്ങള്‍ക്ക് സാക്ഷികളാകുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി മിഷന്‍ കോഡിനേറ്റര്‍ ഫാദര്‍ സുനി പടിഞ്ഞാറേക്കര അറിയിച്ചു. ദേവാലയ നടത്തിപ്പിനും പരിപാടികളുടെ വിജയത്തിനുമായി ഡീക്കന്‍ അനില്‍ ലൂക്കോസ്, കൈകാരന്മാരായ ഫിലിപ്പ് കുഴിപറമ്പില്‍, ജോയി പാവകുളത്ത്, സോജന്‍ തോമസ് മുകളേല്‍വടക്കേതില്‍, ജോജോ ജോസ് വലിയവീട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വെഞ്ചരിപ്പ് കര്‍മ്മങ്ങള്‍ ലൈവായി ലഭിക്കുന്നതാണ്.
സാജന്‍ പടിക്കമ്യാലില്‍







