ക്‌നാ എസ്‌കേപ്പിനു’ ഡെസ്‌പ്ലെയിന്‍സില്‍ തുടക്കമായി

ചിക്കാഗോ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി സംഘടിപ്പിച്ചു വരുന്ന സമ്മര്‍ ക്യാമ്പ് ‘ക്‌നാ എസ്‌കേപ്പിനു’ ഡെസ്‌പ്ലെയിന്‍സില്‍ തുടക്കമായി. ഫാ. സിജു മുടക്കോടില്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. 220 ല്‍ അധികം കുട്ടികള്‍ പങ്കെടുക്കുന്ന നാല് ദിവസത്തെ ക്യാമ്പ്, നോര്‍ത്ത് അമേരിക്കയിലെ തന്നെ ഇത്തരത്തില്‍ ഉള്ള ഏറ്റവും വലിയ ഈവന്റ് ആയാണ് അറിയപ്പെടുന്നത്. പ്രശസ്ത കാത്തലിക് ഇന്‍ഫ്‌ലുന്‍സര്‍ പോള്‍ കിം ഉള്‍പ്പെടെ വിവിധ മേഖലയിലെ പ്രമുഖര്‍ കുട്ടികളുമായി സംവദിക്കും. KCS പ്രസിഡന്റ് ജോസ് ആനമലയുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവും, ലിന്‍സണ്‍ കൈതമലയില്‍ ഡയറക്ടര്‍ ആയുള്ള ഓര്‍ഗനൈസിംഗ് കമ്മിറ്റിയും ചേര്‍ന്നാണ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ക്യാമ്പ് വിജയകരമായി സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നത്. മാറ്റ് വിളങ്ങാട്ടുശേരി, ഷാജി പള്ളിവീട്ടില്‍, ടീന നേടുവാമ്പുഴ, ക്രിസ് കട്ടപ്പുറം, ഫെലിക്‌സ് പൂത്തൃക്കയില്‍, ജെറ്റ്‌സി ഇടിയാലില്‍, ജോമി ഇടയാടിയില്‍, ബെക്‌സി പൂവന്തറ, ഐമ പുതിയേടത്തു, മഹിമ കാരാപ്പള്ളില്‍, വിനീത പെരികലം, ആന്‍ മാറ്റത്തില്‍, മരിയ കുന്നുംപുറത്തു, എലിസബത്ത് പുഴക്കാരോട്ട്, സാന്ദ്ര ഒറ്റകുന്നേല്‍ തുടങ്ങിയവര്‍ വിവിധ കമ്മറ്റികള്‍ക്കു നേതൃത്വം നല്‍കുന്നു.

 

Previous Post

ഹ്യൂസ്റ്റനില്‍ അജപാലന കേന്ദ്രത്തിന്റെ ധനശേഖരണം വന്‍ വിജയമായി

Next Post

Thirubala Sakhyam “Unnikalari” started in Bensonville.

Total
0
Share
error: Content is protected !!