പക്ഷികള്‍ക്ക് തണ്ണീര്‍കുടങ്ങള്‍ ഒരുക്കി കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍

വേനല്‍ കടുത്തതോടെ പക്ഷികള്‍ക്ക് തണ്ണീര്‍കുടങ്ങള്‍ ഒരുക്കി മാതൃകയാവുകയാണ് കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. സ്‌കൂളിലെ മലയാള മനോരമ നല്ല പാഠം പദ്ധതിയുടെ നേതൃത്വത്തില്‍ നാട്, നന്മ, ആരോഗ്യം എന്നീ സന്ദേശവാക്യങ്ങളുടെ അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത തണ്ണീര്‍കുടങ്ങളില്‍ വെള്ളം നിറച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.വേനല്‍ക്കാലത്ത് ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം, ജീവജാലങ്ങളോടുള്ള കരുതലും, നമ്മുടെ ഉത്തരവാദിത്വമാണെന്ന് ഉദ്ഘാടന സന്ദേശത്തില്‍ സിസ്റ്റര്‍ നമിത പറഞ്ഞു.

വേനല്‍ക്കാലത്തെ ആരോഗ്യ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍, വിഭവ സംരക്ഷണ മാര്‍ഗങ്ങള്‍, ജീവജാലങ്ങളോടുള്ള കരുതലും സംരക്ഷണവും എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണവുംനല്‍കി. അദ്ധ്യാപകരായ ഷിജു കെ എബ്രഹാം, നല്ലപാഠംപദ്ധതിയുടെ കോ ഓര്‍ഡിനേറ്റര്‍ ജിനോ തോമസ്, നീതു ബെന്നി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. അധ്യാപകരായ വിനീത വര്‍ഗീസ്, നിഷ മത്തായി, സിനി ജേക്കബ്, ആഷ്‌ലി സുനില്‍, നിതിന്‍ ജോസ്, മിഥുന്‍ മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous Post

ചെറുകര: ആത്മതടത്തില്‍ റെജീനാമ്മ തോമസ്

Next Post

ക്നാനായ ഹദ്യൂസാ ക്ളബ് കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനരോഹനവും എക്സല്ലന്‍സ് അവാര്‍ഡ് വിതരണവും നടത്തി

Total
0
Share
error: Content is protected !!