കുവൈറ്റ് ക്‌നാനായ കള്‍ ച്ചറല്‍ അസോസിയേഷന്‍ Empower Familes -സെമിനാര്‍ സംഘടിപ്പിച്ചു

കുവൈറ്റ് ക്‌നാനായ കള്‍ ച്ചറല്‍ അസോസിയേഷന്‍ Empower Families എന്നപേരില്‍ അംഗങ്ങളായ മാതാപിതാക്കള്‍ക്ക് വേണ്ടി സെമിനാര്‍ നടത്തി. കുവൈറ്റ് സിറ്റി ഹോളി ഫാമിലി കോ കത്തീഡ്രല്‍ Rv. ഫാദര്‍ ജോയ് മാത്യു മുണ്ടക്കല്‍ നയിച്ച ക്ലാസ്സില്‍ കുടുംബ ജീവിതവും, കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് നമ്മളറിയേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ളതായിരുന്നു സെമിനാറിന്റെ ഉള്ളടക്കം.

ഏതാണ്ട് 200ല്‍ പരം മാതാപിതാക്കള്‍ പങ്കെടുത്ത സെമിനാറില്‍ KKCA പ്രസിഡന്റ് ജോസുകുട്ടി പുത്തന്‍തറ എല്ലാവരെയും സ്വാഗതം ചെയ്തു. സെക്രട്ടറി ജോജി ജോയ് പുലിയന്മാനായില്‍ നന്ദി പറഞ്ഞു. പ്രിന്‍സി ജോസ് പുത്തന്‍പുരയ്ക്കല്‍ സെമിനാറിന്റെ അവതാരികയായിരുന്നു. ട്രഷറര്‍ അനീഷ് ജോസ് മുതലുപിടിയില്‍, വൈസ് പ്രസിഡന്റ് ആല്‍ബിന്‍ ജോസ് അത്തിമറ്റത്തില്‍, ജോയിന്‍ സെക്രട്ടറി ഷിബു ജോണ്‍ ഉറുമ്പനാനിക്കല്‍, ജോയിന്‍ ട്രഷര്‍ ജോണി ജേക്കബ് ചേന്നാത്ത് എന്നിവര്‍ സെമിനാറിന് വേണ്ട ഒരുക്കങ്ങള്‍ നടത്തി.

Previous Post

സംക്രാന്തി: കുമരംചിറയില്‍ ആലീസ് മാത്യു

Next Post

പാച്ചിറ: തെക്കേപ്പറമ്പില്‍ ടി.സി ജോസ്

Total
0
Share
error: Content is protected !!