മതേതര ഇന്ത്യയില്‍ രണ്ടു മലയാളി ക്രൈസ്തവ കന്യാസ്ത്രിമാരെ മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഓണ്‍ലൈന്‍ ആയി കൂടിയ കെ.സി.വൈ.എല്‍ എക്‌സിക്യൂട്ടീവില്‍ ശക്തമായ പ്രതിഷേധം രേഖപെടുത്തി. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ച യോഗത്തിന് അതിരൂപത ചാപ്ലയിന്‍ ഫാ മാത്തുകുട്ടി കുളക്കട്ടുകുടിയില്‍ ആമുഖ സന്ദേശം നല്‍കുകയും അതിരൂപത ഭാരവാഹികളായ സെക്രട്ടറി ചാക്കോ ഷിബു, ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്,അതിരൂപത അഡൈ്വസര്‍ സി ലേഖ, ജോയിന്റ് ഡയറക്ടര്‍ സ്റ്റെഫി തോമസ് ഭാരവാഹികളായ നിതിന്‍ ജോസ്, ജാക്‌സണ്‍ സ്റ്റീഫന്‍, ആല്‍ബിന്‍ ബിജു, ബെറ്റി തോമസ്,അലന്‍ ബിജു എന്നിവര്‍ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു. ഇന്ത്യ എന്ന മഹാരാജ്യം പടുത്തുയര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച ക്രൈസ്തവ പുരോഹിതര്‍ക്കും സന്യാസിനിമാര്‍ക്കും നേരെ നാളുകളായി തുടരുന്ന ഇത്തരം അതിക്രമങ്ങള്‍ക്ക് നേരെ അധികാരികള്‍ മൗനമായിരിക്കുന്നത് അങ്ങേയറ്റം *പ്രതിഷേധാര്‍ഹമാണ്*. ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന ഇത്തരം സംഭവങ്ങള്‍ മതേതര ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. രാജ്യത്തെ ഓരോ പൗരനും ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ഉറപ്പ് വരുത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്നും അതിരൂപത സമതി ആവശ്യപ്പെട്ടു. ഛത്തീസ്ഗഡില്‍ ആതുര സേവനവും ജനനന്മയും ലക്ഷ്യം വെച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന കന്യാസ്ത്രീകള്‍ക്കെതിരെ മനുഷ്യക്കടത്തും, മതപരിവര്‍ത്തനവും എന്ന വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേസെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരെ കെ.സി.വൈ.എല്‍ കോട്ടയം രൂപതയുടെ, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു





