കല്ലറയില്‍ പരീക്ഷ ഒരുക്ക പ്രാര്‍ത്ഥന സംഘടിപ്പിച്ചു

KCYL കല്ലറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കല്ലറ പഴയ പള്ളിയില്‍ വച്ച് വാര്‍ഷിക പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി പരീക്ഷ ഒരുക്ക പ്രാര്‍ത്ഥന നടത്തി. പരീക്ഷകള്‍ക്കായി ആത്മീയവും ഭൗതികവുമായി ഒരുങ്ങേണ്ടതിന്റെ പ്രാധാന്യവും അതിനായുള്ള വിവിധ മാര്‍ഗങ്ങളെയും പറ്റി വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുകയും തുടര്‍ന്ന് പരിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചുവച്ച് വിദ്യാര്‍ത്ഥികളെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും, പഠനോപകരണങ്ങള്‍ വെഞ്ചിരിക്കുകയും ചെയ്തു. കര്‍മ്മങ്ങള്‍ക്ക് KCYL കോട്ടയം അതിരൂപതാ ചാപ്ലയിന്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ കാര്‍മികത്വം വഹിച്ചു. വികാരി ഫാ. പ്രിന്‍സ് മുളകുമറ്റത്തില്‍, അസി. വികാരി ഫാ. ജോബി കാച്ചനോലിക്കല്‍, അഡൈ്വസര്‍ സിസ്റ്റര്‍ ഡാനിയ SVM മറ്റ് ഭാരവാഹികള്‍ എന്നിവര്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തി.

 

Previous Post

യുദ്ധവിരുദ്ധ സന്ദേശവുമായി കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍

Next Post

ചിക്കാഗോ സെന്റ് മേരീസില്‍ വാര്‍ഷിക ധ്യാനം

Total
0
Share
error: Content is protected !!