കെ.സി.വൈ.എല്‍ പെരിക്കല്ലൂര്‍ ഫൊറോന യുവജന ദിനാഘോഷം

പുളിഞ്ഞാല്‍: കെ.സി.വൈ.എല്‍ പെരിക്കല്ലൂര്‍ ഫൊറോന യുവജന ദിനാഘോഷം ക്രിസ്തു രാജാദേവാലയത്തില്‍ നടത്തി. കെ സി വൈ എല്‍ ഫൊറോനാ ഡയറക്ടര്‍ റെംസി വെച്ചുവെട്ടിക്കല്‍ പതാകയുയര്‍ത്തി . പാരീഷ് ഹാളില്‍ നടത്തിയ ആഘോഷ പരിപാടിയില്‍ യൂണിറ്റ് പ്രസിഡന്‍്റ് ഡെനില്‍സണ്‍ പാലക്കാത്തടത്തില്‍ സ്വാഗതം പറഞ്ഞു. ഫൊറോന പ്രസിഡന്‍റ് ലെനിന്‍ വട്ടക്കാട്ടില്‍ അധ്യക്ഷനായിരുന്നു. വെള്ളമുണ്ട സെന്‍്റ് ആന്‍സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഷാജി മേക്കര ഉദ്ഘാടനം നിര്‍വഹിച്ചു. ഫൊറോന ചാപ്ളയിന്‍ ഫാ. ബിനു ഉറുമ്പിന്‍കരോട്ട് ആമുഖ പ്രസംഗം നടത്തി. ഫൊറോന ഭാരവാഹികളായ ഷെബിന്‍ കൂടിയിരിപ്പില്‍, ജോസഫ് മയില്‍കുന്നേല്‍, അഡോണ തേക്കുംകാട്ടില്‍ പുളിഞ്ഞാല്‍ പള്ളി വികാരി റവ ഫാ. സ്റ്റീഫന്‍ചീക്കപ്പാറയില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഫൊറോനാ സെക്രട്ടറി അനീറ്റ ബിജു തേവര്‍കാട്ടുകുന്നേല്‍ നന്ദി പറഞ്ഞു. നൂറ്റി എഴുപതോളം യുവജനങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ നടവിളി മത്സരവും തുടര്‍ന്ന് എല്ലായുവജനങ്ങളും ഒന്നിച്ചുള്ള ഗ്രാന്‍്റ് നടവിളിയും, കെ സി വൈ എല്‍ പെരിക്കല്ലൂര്‍ യൂണിറ്റ് അംഗമായ ഓള്‍വിന്‍ റെംസിയുടെ ഡി ജെ & വാട്ടര്‍ഡ്രം പ്രോഗ്രാമും ഉണ്ടായിരുന്നു.

 

Previous Post

ചിക്കാഗോ : എബ്രഹാം തച്ചട്ടേ്

Next Post

വാഴ്വ് 25 ന് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

Total
0
Share
error: Content is protected !!