കെ.സി.വൈ.എല്‍ പടമുഖം ഫൊറോന യുവജന ദിനാഘോഷം

ബൈസണ്‍വാലി: കെ.സി.വൈ.എല്‍ പടമുഖം ഫൊറോനാ യുവജന ദിനാഘോഷം ബൈസണ്‍വാലി മായത്തമാതാ പള്ളിയില്‍ വെച്ച് നടത്തപ്പെട്ടു. യുവജന ദിനാഘോഷത്തിന് പടമുഖം ഫൊറോന കെ.സി.വൈ.എല്‍ ഡയറക്ടര്‍ ഷാജി കണ്ടച്ചാന്‍കുന്നേല്‍ പതാക ഉയര്‍ത്തി തുടക്കം കുറിച്ചു. ഫൊറോന പ്രസിഡന്‍്റ് നിതിന്‍ ലൂക്കോസ് നന്ദികുന്നേല്‍ അധ്യക്ഷത വഹിച്ചു. കെ.സി.വൈ. എല്‍ അതിരൂപത പ്രസിഡന്‍്റ് ജോണീസ് പി സ്റ്റീഫന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പടമുഖം ഫൊറോന ചാപ്ളയിന്‍ ഫാ. സൈജു പുത്തന്‍പറമ്പില്‍ ആമുഖ സന്ദേശം നല്‍കി. കെ.സി.വൈ.എല്‍ അതിരൂപത ട്രഷറര്‍ ആല്‍ബിന്‍ ബിജു, ബൈസണ്‍വാലി വികാരി ഫാ. ദീപു ഇറപുറത്ത്, അഭിലാഷ് പതിയില്‍, മഞ്ജു ജിന്‍സ് എന്നിവര്‍ പ്രസംഗിച്ചു.

കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്‍്റ് ജോണിസ് പി സ്റ്റീഫന്‍ ക്നാനായ സമുദായ ബോധവല്‍ക്കരണ ക്ളാസ് നടത്തി. ക്രൈസ്റ്റ് കോളേജ് അധ്യാപകനും, കാഞ്ഞിരപ്പള്ളി രൂപതാംഗവുമായ അനിറ്റ് ജോസ് ഇന്‍ട്രാക്റ്റീവ് സെക്ഷന്‍ എടുത്തു. പടമുഖം ഫൊറോന പള്ളി വികാരി ഫാ. ഷാജു ചാമപ്പാറ, കട്ടപ്പന ഇടവക വികാരി ഫാ.ഷിജു വട്ടംപ്പുറം, സേനാപതി ഇടവക വികാരി ഫാ. ഷിജു ആവണ്ണൂര്‍, ചക്കുപള്ളം ഇടവക വികാരി ഫാ. സ്റ്റിജോ തേക്കുംകാട്ടില്‍, എന്‍ ആര്‍ സിറ്റി ഇടവക വികാരി ഫാ.ഷെറിന്‍ കുരുക്കിലേട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു. ഫൊറോന വൈസ് പ്രസിഡന്‍്റ് അഖില്‍ റോയ് കോച്ചാപ്പിള്ളി, ഫൊറോന സെക്രട്ടറി ക്രിസ്റ്റോ ജോസ് കുടുംബകുഴി, എബിന്‍ എന്‍.ആര്‍ സിറ്റി, അഖില്‍ ബിനു. അതുല്‍ ബൈസണ്‍വാലി എന്നിവര്‍ നേതൃതം നല്‍കി.

Previous Post

ക്‌നാനായ റീജിയന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 19,20 തീയതികളില്‍ മിഷിഗണില്‍

Next Post

ഉഴവൂര്‍: കാരക്കുന്നത്ത് ലിസി സജി

Total
0
Share
error: Content is protected !!