കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ യുവജന ധ്യാനം മാര്‍ച്ച് 29ന്

കോട്ടയം: കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്ക് വേണ്ടി പ്രത്യേക ധ്യാനസംഗമം സംഘടിപ്പിക്കുന്നു. ”യുവാവേ, നിന്റെ മാര്‍ഗം എങ്ങനെ നിര്‍മലമായി സൂക്ഷിക്കും? അങ്ങയുടെ വചനങ്ങളെ അനുസരിച്ചുകൊണ്ട്” (സങ്കീര്‍ത്തനങ്ങള്‍ 119:9) എന്ന ബൈബിള്‍ വചനത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ധ്യാനം 2026 മാര്‍ച്ച് 29-ാം തീയതി ഞായറാഴ്ച നടക്കും.

ചേര്‍പ്പുങ്കല്‍ ഗുഡ് സമാരിറ്റന്‍ റിസോഴ്സ് സെന്ററില്‍ രാവിലെ ആരംഭിക്കുന്ന ധ്യാനത്തില്‍ യുവജനങ്ങള്‍ക്ക് ആത്മീയ നവീകരണത്തിനും വിശ്വാസജീവിതത്തില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നതിനും സഹായകമായ പ്രഭാഷണങ്ങളും ആരാധനയും പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. യുവജനങ്ങളെ ക്രിസ്തീയ മൂല്യങ്ങളില്‍ കൂടുതല്‍ ഉറച്ചുനില്ക്കാന്‍ പ്രചോദനം നല്‍കുക എന്നതാണ് ഈ ധ്യാനസംഗമത്തിന്റെ പ്രധാന ലക്ഷ്യം.

ധ്യാനത്തില്‍ പങ്കെടുക്കുന്നതിനായി ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്ന 80 പേര്‍ക്ക് മാത്രമാണ് അവസരം ഉണ്ടായിരിക്കുക. യുവജനങ്ങള്‍ ഈ ആത്മീയ അവസരം പ്രയോജനപ്പെടുത്തി ധ്യാനത്തില്‍ പങ്കുചേരണമെന്ന് കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത ഭാരവാഹികള്‍ അറിയിച്ചു.

 

Previous Post

ക്രിസ്റ്റീന്‍ ധ്യാനം നടത്തി

Next Post

ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു മാസ്സ്

Total
0
Share
error: Content is protected !!