ക്രിസ്തുമസിന് ഒരുക്കമായും, ഡിസംബര്‍ 1 അന്താരാഷ്ട്ര എയ്ഡ്സ് ബോധവല്‍ക്കരണ ദിനത്തോടും അനുബന്ധിച്ച് KCYL കല്ലറ യൂണിറ്റ് അംഗങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിനടുത്തുള്ള സെന്റ് ജോസഫ് ഹോം സന്ദര്‍ശിച്ചു. ഡയറക്ടര്‍ സിസ്റ്റര്‍ മേഴ്സിന് SJC ബോധവല്‍ക്കരണ ക്ലാസ് നയിക്കുകയും, തുടര്‍ന്ന് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ പ്രോഗ്രാം സംഘടിപ്പിക്കുകയും ചെയ്തു. യൂണിറ്റ് ചാപ്ലയിന്‍ ഫാ. പ്രിന്‍സ് മുളകുമറ്റത്തില്‍, യൂണിറ്റ് പ്രസിഡന്റ് അഭിലാഷ് ടോമി മറ്റത്തിക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു. അന്തേവാസികളോടൊപ്പമുള്ള കാപ്പിയോടുകൂടി പരിപാടി സമാപിച്ചു. 40 ഓളം യുവജനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടികള്‍ക്ക് അസി. വികാരി ഫാ. ജോബി കാച്ചനോലിക്കല്‍, ഡയറക്ടര്‍ ജിജോ വരകുകാലായില്‍ യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.






