കെസിവൈഎല്‍ കല്ലറ യൂണിറ്റ് 2025 ഡിസംബര്‍ 28 രാവിലെ 7 മണിയുടെ ദിവ്യബലിക്ക് ശേഷം യൂണിറ്റ് തലത്തില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് അഭിലാഷ് ടോമി മറ്റത്തിക്കുന്നേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റിംഗില്‍ യൂണിറ്റ് ചാപ്ലെയ്ന്‍ ഫാ. പ്രിന്‍സ് മുളകുമറ്റത്തില്‍ ആമുഖ സന്ദേശം നല്‍കുകയും, പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും, കല്ലറ ഇടവകാംഗവുമായ ശ്രീ ജോബി ജോര്‍ജ് തടത്തില്‍ ക്രിസ്തുമസ് സന്ദേശം നല്‍കുകയും, കെസിവൈഎല്‍ മുന്‍ ഭാരവാഹിയായിരുന്ന ശ്രീ ഷോജോ ലൂക്കോസ് തെക്കേവാലയില്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ജോബി ജോര്‍ജ്, ഷോജോ ലൂക്കോസ് എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്തു.
പ്രസ്തുത പരിപാടിയില്‍ ബഹുമാനപ്പെട്ട വികാരിയച്ചന്റെയും കൊച്ചച്ചന്റെയും ഫീസ്റ്റ് കേക്ക് മുറിച്ച് ആഘോഷിച്ചു. യോഗത്തിന് യൂണിറ്റ് ജനറല്‍ സെക്രട്ടറി ജോ തോമസ് വരകുകാലായില്‍ സ്വാഗതം ആശംസിച്ചു. കൊച്ചച്ചന്‍, ഡയറക്ടര്‍, സിസ്റ്റര്‍ അഡൈ്വസര്‍, കൈക്കാരന്മാര്‍ എന്നിവര്‍ പരിപാടികളില്‍ സംബന്ധിച്ചു. മീറ്റിങ്ങിന് ശേഷം ക്രിസ്തുമസ് ഫ്രണ്ടിനെ തിരഞ്ഞെടുക്കുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു. തുടര്‍ന്ന് പ്രഭാത ഭക്ഷണത്തോടുകൂടി പരിപാടികള്‍ സമാപിച്ചു. പരിപാടികള്‍ക്ക് യൂണിറ്റ് ഭാരവാഹികള്‍ നേതൃത്വം നല്‍കി.





