ദൈവത്തിന്റെ വചനം നമ്മുടെ പാദങ്ങള്‍ക്ക് വിളക്കും വഴികളില്‍ പ്രകാശവും ആണ്. എല്ലാവരും തിരക്കുകളുടെ ലോകത്തിലൂടെ സഞ്ചരിക്കുമ്പോള്‍ കൈപ്പുഴയിലെ യുവജനങ്ങള്‍ ഇത്തിരി നേരം യേശുവിനായി മാറ്റിവയ്ക്കുന്നു. പുതിയ നിയമം മുഴുവനും സ്വന്തം കൈപ്പടയില്‍ എഴുതിയപ്പോള്‍ ലഭിച്ച ദൈവ അനുഗ്രഹങ്ങള്‍ക്ക് നന്ദി സൂചകമാണ് നിയോഗങ്ങള്‍ സമര്‍പ്പിച്ച് വീണ്ടും ദൈവവചനം എഴുതുവാന്‍ ഉള്ള പ്രചോദനം ലഭിച്ചത്. ഈ ഒരു വര്‍ഷം മുഴുവനും വചനത്തില്‍ വളരാനും വളര്‍ത്താനും തങ്ങള്‍ക്ക് സാധിക്കും എന്ന ആത്മവിശ്വാസത്തോടെ ഇളം തലമുറയ്ക്ക് ആത്മീയ കരുത്ത് പകരുന്നതിനാണ് ഈ ഒരു സംരംഭത്തിനു തുടക്കം കുറിച്ചത്.
നാളെയുടെ പ്രതീക്ഷകളായ നമ്മുടെ അനുജന്മാര്ക്കും അനുജത്തിമാര്‍ക്കും ദൈവവചനത്തോടുള്ള ആഭിമുഖ്യത്തില്‍ വളരുന്നതിനും, ദൈവസ്നേഹത്താല്‍ നിറയുന്നതിനുവേണ്ടി KCYL കൈപ്പുഴ യൂണിറ്റിലെ യുവജനങ്ങള്‍ ഇതാ ഒരു അവസരം ഒരുക്കുന്നു, എല്ലാ ഞായറാഴ്ചയും അഞ്ചു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ക്ലാസ്സ് ടീച്ചേഴ്സ് വഴി ഓരോ വചനം എഴുതി കൊടുത്ത്, വര്‍ഷത്തിന്റെ അവസാനം ലഭിക്കുന്ന വചനം മുഴുവന്‍ കാണാതെ പഠിച്ച് മനോഹരമായ കൊളാഷ് നിര്‍മിക്കുന്നവര്‍ക്കും ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും.





