കെ.സി.വൈ.എല്‍ കൈപ്പുഴ ഫൊറോനയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് സന്ദേശ യാത്ര

കെ. സി. വൈ. എല്‍ കൈപ്പുഴ ഫൊറോന* യുടെ നേതൃത്വത്തില്‍, കെ.സി.സി, കെ.സി.ഡബ്യു.എ, മിഷന്‍ ലീഗ്, സംഘടനകളുടെ സഹകരണത്തോടുകൂടി ക്രിസ്തുമസ് സന്ദേശ വിളംബര യാത്രയും, പാപ്പാ സംഗമവും *’BREEK YALDHA’, ‘Boun Natale’* ഡിസംബര്‍ 20 -ാം തീയതി ശനിയാഴ്ച വൈകീട്ട് 5:30 ന് നീണ്ടൂര്‍ പ്രാവട്ടം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് സെന്റ് മൈക്കിള്‍സ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലേക്ക് നടത്തപ്പെടുന്നു. പ്രസ്തുത പരിപാടി കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ ബിനു കുന്നത്ത് ഫ്‌ലാഗ് ഓഫ് ചെയ്യുന്നതും, സമാപന സമ്മേളനത്തില്‍ മന്ത്രി വി എന്‍ വാസവന്‍, കോട്ടയം എംപി  ഫ്രാന്‍സിസ് ജോര്‍ജ്, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ തോമസ് ആനിമൂട്ടില്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കുന്നതാണ്. ആയിരത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഫൊറോന യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു.

 

Previous Post

കായിക മത്സരം സംഘടിപ്പിച്ചു

Next Post

ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!