Kcyl ചുങ്കം ഫൊറോനയുടെ നേതൃത്വത്തില്‍ വിയാനി ഹോം സന്ദര്‍ശനം നടത്തി

കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനയുടെ നേതൃത്വത്തില്‍ ഫൊറോനയിലെ എല്ലാ യൂണിറ്റുകളെയും സംഘടിപ്പിച്ചുകൊണ്ട് കാരിത്താസ് വിയാനി ഹോം സന്ദര്‍ശനം നടത്തി.യുവജനങ്ങള്‍ വൈദികരെ പരിചയപ്പെടുകയുണ്ടായി.വൈദികര്‍ അവരുടെ അനുഭവങ്ങള്‍ യുവജനങ്ങളുമായി പങ്കുവെച്ചു. എല്ലാവരും ഒന്നിച്ച് പാട്ടുകള്‍ പാടുകയും ആഹാരം കഴിക്കുകയും ചെയ്തു.അന്‍പതോളം യുവജനങ്ങള്‍ പങ്കെടുത്ത പരിപാടിക്ക് ഫൊറോന ജോയിന്റ് ചാപ്ലിന്‍ ഫാ. റോണി, ഫൊറോന ഡയറക്ടര്‍ സാന്റി കുന്നുംചിറ, ഫൊറോന പ്രസിഡന്റ് സ്റ്റീഫന്‍ തങ്കച്ചന്‍ പ്ലാക്കൂട്ടത്തില്‍, സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ ജോണിയ, വിയാനി ഹോം ഇന്‍ ചാര്‍ജ് സിസ്റ്റര്‍ ശുഭാ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഫൊറോന വൈസ് പ്രസിഡന്റ് മാത്യൂസ് സൈമണ്‍, സെക്രട്ടറി സ്റ്റെഫിയ സ്റ്റീഫന്‍, ജോയിന്റ് സെക്രട്ടറി മെല്‍ബിന്‍ ബെന്‍സണ്‍, ട്രഷറര്‍ ആബേല്‍ അബ്രാഹാം, മാത്യൂസ് സെബി, ജിയോ ജോമോന്‍, ജോം ജോസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

Previous Post

അരീക്കര സെന്റ് റോക്കീസ് ദേവാലയത്തില്‍ ക്രിസ്തുവിന്റെ രാജത്വ തിരുനാളും പ്രേഷിത റാലിയും

Next Post

ചിക്കാഗോയില്‍ നിന്നുമിറങ്ങിയ ‘ഉണ്ണിയേശുവെ’ ഏറ്റവും പുതിയ ക്രിസ്മസ് കരോള്‍ ഗാനം സോഷ്യല്‍ മീഡയയില്‍ തരംഗമാകുന്നു

Total
0
Share
error: Content is protected !!