കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനയുടെ നേതൃത്വത്തില്‍ ഇടയ്ക്കാട്ട് പള്ളിയില്‍ സ്ഥിതി ചെയ്യുന്ന മാര്‍ മാത്യു മാക്കില്‍ പിതാവിന്റെ കബറിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചു.ഇടയ്ക്കാട്ട് പള്ളി വികാരി ഫാ. സൈമണ്‍ പുല്ലാട്ട് മാക്കില്‍ പിതാവിനെ പറ്റി വിവരിക്കുകയും പിതാവ് കോട്ടയം അതിരൂപതയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഓരോ കാര്യങ്ങള്‍ പറയുകയും ചെയ്തു. തുടര്‍ന്ന് യുവജനങ്ങള്‍ അവിടെ സ്ഥിതി ചെയ്യുന്ന പിതാവിന്റെ മ്യൂസിയം സന്ദര്‍ശിക്കാന്‍ ഇടയായി. ഫൊറോന ജോയിന്റ് ചാപ്ലിന്‍ ഫാ. റോണി, ഫൊറോന ഡയറക്ടര്‍ സാന്റി കുന്നുംചിറ, ഫൊറോന പ്രസിഡന്റ് സ്റ്റീഫന്‍ തങ്കച്ചന്‍ പ്ലാക്കൂട്ടത്തില്‍, സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ ജോണിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഫൊറോന വൈസ് പ്രസിഡന്റ് മാത്യൂസ് സൈമണ്‍, സെക്രട്ടറി സ്റ്റെഫിയ സ്റ്റീഫന്‍, ജോയിന്റ് സെക്രട്ടറി മെല്‍ബിന്‍ ബെന്‍സണ്‍, ട്രഷറര്‍ ആബേല്‍ അബ്രാഹാം, ജിയോ ജോമോന്‍, ജോം ജോസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.





