കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനയുടെ നേതൃത്വത്തില്‍ ഫൊറോനയിലെ വിവിധ സന്യാസിനി സമൂഹങ്ങളില്‍ നടത്തി വന്ന കൊന്തപ്പത്ത് മണക്കാട് യൂണിറ്റില്‍ സമാപിച്ചു. ഫൊറോനയിലെ വിവിധ യൂണിറ്റുകളില്‍ നിന്നായി യുവജനങ്ങള്‍ മണക്കാട് യൂണിറ്റില്‍ ഒന്നിച്ചു കൂടുകയും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്തു.ഫൊറോന ചാപ്ളിന്‍ ഫാ.അബിന്‍ കവുംങ്ങുംപാറയില്‍ സുവിശേഷം വായിച്ച് സന്ദേശം നല്‍കി. ഫൊറോന ഡയറക്ടര്‍ സാന്‍്റി കുന്നുംചിറ നന്ദി പറഞ്ഞു.സ്നേഹവിരുന്നോടു കൂടി പരിപാടി അവസാനിച്ചു. അതോടൊപ്പം ഫൊറോനയിലെ എല്ലാ യുവജനങ്ങള്‍ക്കും മിഷന്‍ ദിനത്തിന്‍്റെ ആശംസകള്‍ നേരുകയും ചെയ്തു. കൊന്തപ്പത്തിന് ഫൊറോന ചാപ്ളിന്‍ ഫാ. എബിന്‍ കവുംങ്ങുംപാറയില്‍, ഡയറക്ടര്‍ സാന്‍്റി കുന്നുംചിറ , ഫൊറോന പ്രസിഡന്‍്റ് സ്റ്റീഫന്‍ തങ്കച്ചന്‍ പ്ളാക്കൂട്ടത്തില്‍, അതിരൂപത വൈസ് പ്രസിഡന്‍്റ് നിതിന്‍ ജോസ്, ഫൊറോന സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ ജോണിയ, ഫൊറോന വൈസ് പ്രസിഡന്‍്റ് മാത്യുസ് സൈമണ്‍, സെക്രട്ടറി സ്റ്റെഫിയ സ്റ്റീഫന്‍, ജോയിന്‍്റ് സെക്രട്ടറി മെല്‍ബിന്‍ ബെന്‍സണ്‍, ട്രഷറര്‍ ആബേല്‍ അബ്രാഹം എക്സിക്യൂട്ടീവ് അംഗങ്ങളായ മാത്യുസ് സെബി,റോബിന്‍ റോയി,ജിയോ ജോമോന്‍, ജോണ്‍സണ്‍, ആല്‍ബിന്‍ ഷാജി, ജോം വട്ടപ്പറമ്പില്‍, സൈമണ്‍ സൈനീഷ്, സിജോ റ്റി ജോണ്‍ തുടങ്ങിയവര്‍ക്ക് നേതൃത്വം നല്‍കി.





