KCYL ചുങ്കം ഫൊറോനയുടെ യുവജന ദിനാഘോഷം മ്രാല പള്ളിയില്‍ വെച്ച് പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. ചുങ്കം ഫൊറോനാ ഡയറക്ടര്‍ സാന്റി കുന്നുംചിറ പതാക ഉയര്‍ത്തി. കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്റ് ജോണീസ് പി സ്റ്റീഫന്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. ഡോക്ടറേറ്റ് നേടിയ മ്രാല ഇടവകാംഗമായ നിമ്മിച്ചന്‍ വടക്കുംചേരിയിലിനെ ആദരിച്ചു. അതിരൂപത ട്രഷറര്‍ ആല്‍ബിന്‍ സന്നിതനായിരുന്നു.
കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനാ പ്രസിഡന്റ് സ്റ്റീഫന്‍ തങ്കച്ചന്‍ പ്ലാക്കൂട്ടത്തില്‍ അധ്യക്ഷത വഹിച്ച പൊതു സമ്മേളനം ചുങ്കം ഫൊറോനാ വികാരി ഫാ. ജോണ്‍ ചെന്നാക്കുഴി ഉദ്ഘാടനം ചെയ്തു അതിരൂപതാ വൈസ് പ്രസിഡന്റ് നിതിന്‍ ജോസ് പനംന്താനത്ത്, ചുങ്കം ഫൊറോനാ ചാപ്ലിന്‍ ഫാ.എബിന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. മ്രാല പള്ളി വികാരി ഫാ.ഷാജി പൂത്തറ യോഗത്തിന് സ്വാഗതവും മ്രാല യൂണിറ്റ് പ്രസിഡന്റ് മാത്യൂസ് സൈമണ്‍ നടുക്കണ്ടത്തില്‍ യോഗത്തിന് നന്ദിയും അര്‍പ്പിച്ചു.
യുവജനദിനാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ക്‌നാനായ വിവാഹനന്തരഘോഷയാത്രാ മത്സരത്തില്‍ വിവിധ യുണിറ്റുകളില്‍ നിന്നായി ആറ് ടീമുകള്‍ പങ്കെടുത്തു ചുങ്കം, മാറിക, കരിംകുന്നം യുണിറ്റുകള്‍ യഥാക്രമം ഒന്നു, രണ്ടും, മുന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി പറമ്പഞ്ചേരി, വാരപ്പെട്ടി, മുട്ടം മണക്കാട്, മ്രാല, വടക്കുംമുറി യുണിറ്റുകള്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹത നേടി. അതിരൂപതാ തല കായിക മത്സരത്തില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയ ചുങ്കം ഫൊറോനയിലെ അംഗങ്ങളെ ആദരിച്ചു. അതിരൂപതാ തല യുവജനദിനാഘോഷ മത്സരത്തില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചുങ്കം യൂണിറ്റിനെ ആദരിച്ചു.ചുങ്കം ഫൊറോനാ യുജവജന ദിനാഘോഷത്തിന് ക്‌നാ കൂട്ടം എന്ന് പേര് നിര്‍ദ്ദേശിച്ച അതിരൂപതാ വൈസ് പ്രസിഡന്റ് നിതിന്‍ ജോസ് പനംന്താനത്തിന് സമ്മാനങ്ങള്‍ നല്കി. തുടര്‍ന്ന് വിവിധ യൂണിറ്റുകളുടെ കലാപരിപാടികളും, മ്യൂസിക്കല്‍ ഇവന്റും നടന്നു.
ഫൊറോനയിലെ എല്ലാ വൈദികര്‍ക്കും ഫൊറോന അഡൈ്വ സര്‍ സി.ജോണ്‍സിയാ SVM ഡയറക്ടര്‍ സാന്റി കുന്നും ചിറ, അതിരൂപതാ വൈസ് പ്രസിഡന്റ് നിതിന്‍ ജോസ് പനംന്താനത്ത് ചാപ്ലിന്‍ ഫാ.എബിന്‍ വൈസ് ചാപ്ലിന്‍ ഫാ. റോണി ഫൊറോനാ ഭാരവാഹികളായ സ്റ്റീഫന്‍ പ്ലാക്കുട്ടം മാത്യൂസ് സൈമണ്‍ നടുക്കണ്ടത്തില്‍ സ്റ്റെഫിയ സ്റ്റീഫന്‍ ഇഞ്ചനാട്ടില്‍ മെല്‍ബിന്‍ ബെന്‍സണ്‍ ഈറ്റയ്ക്കല്‍ ആബേല്‍ അബ്രാഹം മ്രാല യുണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.






