കെ.സി.വൈ.എല്‍ സഹവാസ ക്യാമ്പ് നടത്തപ്പെട്ടു

കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ മലബാര്‍ റീജിയണിന്‍്റെ സഹകരണത്തോടുകൂടി ചങ്ങലീരി – രാജപുരം ഫൊറോനകളുടെ സംയുക്ത ക്യാമ്പ് എസ്പെരാന്‍സ 2k25 രാജഗിരി സെന്‍്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍ വച്ച്നടത്തപ്പെട്ടു. വി.കെ. ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം നിര്‍വഹിച്ചു. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്‍്റ് ജോണീസ് പി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. ചങ്ങലീരി ഫൊറോന പ്രസിഡന്‍്റ് ബോണി ജോസ് ടോമി സ്വാഗതം ചെയ്തു. കെ.സി.വൈ.എല്‍ അതിരൂപത ചാപ്ളയിന്‍ ഫാ.മാത്തുകുട്ടി കുളക്കാടുകുടിയില്‍ ആമുഖസന്ദേശവും ചങ്ങലീരി ഫൊറോന വികാരി ഫാ. ബൈജു എടാട്ട് കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ പ്രസിഡന്‍്റ് ജാക്സണ്‍ സ്റ്റീഫന്‍ മണപ്പാട്ട് യൂണിറ്റ് ചാപ്ളയിന്‍ ഫാ ജോമേഷ് ഇലഞ്ഞിപള്ളിയില്‍ ഫാ. ഓനായി മണക്കുന്നേല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കെ.സി.വൈ.എല്‍ രാജപുരം ഫൊറോന പ്രസിഡന്‍്റ് ബെന്നെറ്റ് പി ബേബി നന്ദി പറഞ്ഞു.

ക്യാമ്പില്‍ നൂറോളം പേര്‍ പങ്കെടുത്തു. നേതൃത്വപരിശീലനം എന്ന വിഷയത്തില്‍ ജസ്റ്റിന്‍ തോമസ്, കെ.സി.വൈ.എല്‍ ഈ കാലഘട്ടത്തില്‍ എന്ന വിഷയത്തില്‍ കെ.സി.വൈ.എല്‍ സിസ്റ്റര്‍ അഡൈ്വസര്‍ സി. ലേഖ എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. ചങ്ങലീരി ഫൊറോന ഭാരവാഹികളായ അശ്വിന്‍ ടോം, അന്‍്റു ടോമി, സോനു തോമസ്, അബിന്‍ അലക്സ്, ഡയറക്ടര്‍ തോമസ് , സിസ്റ്റര്‍ അഡൈ്വസര്‍ സി. റെനിറ്റ് എസ്.ജെ.സി, രാജപുരം ഫൊറോന ചാപ്ളിന്‍ ഫ.സനീഷ് കയ്യാലക്കകത്ത്, സിസ്റ്റര്‍ അഡൈ്വസര്‍ സി..ഷാന്‍്റി എസ്.വി.എം, ഡയറക്ടര്‍ ലിജോ ലുക്കോസ് ഭാരവാഹികളായ ടെസ്ലിന്‍ തോമസ്, ആല്‍ബിന്‍ ജോര്‍ജ്, ആല്‍ബിന്‍ ജോജോ, ജെറീന ജോണ്‍ ,രാജഗിരി യൂണിറ്റ് ഭാരവാഹികളായ സ്റ്റെഫിന്‍ ബെന്നി, അബിന്‍ സാബു, മെറീനാ ബിജു, ഡയറക്ടര്‍ പ്രിന്‍സണ്‍ ജോയി വടക്കേത്തൊട്ടിയില്‍ , സിസ്റ്റര്‍ അഡൈ്വസര്‍ സി. ആനന്ദ് എസ്.ജെ.സി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Previous Post

‘മൈ സെയിന്റ്, മൈ ഹീറോ’ വീഡിയോ മത്സരം

Next Post

കടുത്തുരുത്തി: ഞാറവേലില്‍ ബെന്നി ജോസഫ്

Total
0
Share
error: Content is protected !!