ജൂലൈ നാലാം തീയതി വൈകിട്ട് KCYL കൈപ്പുഴ യൂണിറ്റിലെ യുവജനങ്ങള്‍ പയ്യാവൂര്‍ യൂണിറ്റിലേക്ക് യാത്രാതിരിക്കുകയും ജൂലൈ അഞ്ചാം തീയതി രാവിലെ ശ്രീപുരം ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ച് ഏകദേശം പത്തുമണിയോടുകൂടി പയ്യാവൂര്‍ യൂണിറ്റില്‍ എത്തി. പയ്യാവൂര്‍ യൂണിറ്റിലെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തില്‍ വിനോദസഞ്ചാരകേന്ദ്രമായ പൈതല്‍മല സന്ദര്‍ശിക്കുകയും ആസ്വദിക്കുകയും ചെയ്യ്തു. വൈകുന്നേരം 4.00 മണിക്ക് പയസ് ഹോം സന്ദര്‍ശിച്ചു. 5.30 ക്ക് നടവിളിയോടുകൂടി യുവജന സംഗമത്തിന് തൂടക്കം കുറിച്ചു.
KCYL പയ്യാവൂര്‍ വലിയപ്പള്ളി പ്രസിഡന്റ് സ്റ്റിന്റോ സ്റ്റീഫന്‍ തേവര്‍മറ്റത്തില്‍ ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് പയ്യാവൂര്‍ യുണിറ്റ് വൈസ് പ്രസിഡന്റും, മലബാര്‍ റീജിയണ്‍ പ്രസിഡന്റുമായ ജാക്സണ് സ്റ്റീഫന്‍ മണപാട്ട് എല്ലാവരെയും സ്വാഗതം ചെയ്യ്തു. തുടര്‍ന്ന് കൈപ്പുഴ പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജെഗിന്‍ കോളങ്ങായില്‍ അമുഖസന്ദേശം നല്കി. പയ്യാവൂര്‍ വലിയപ്പള്ളി വികാരിയും യൂണിറ്റ് ചാപ്ലൈനുമായ ഫാ. ബേബി കാട്ടിയാങ്കല്‍ യുവജനദിനാഘോഷം ഉദ്ഘാടനം ചെയ്യ്തു. കൈപ്പുഴ യൂണിറ്റ് പ്രസിഡന്റും അതിരൂപത ട്രഷററുമായ ആല്ബിന് ബിജു പുത്തന്‍പുരയ്ക്കല്‍ ആശംസകള്‍ നേര്‍ന്നു. +2 പരീക്ഷയില്‍ 1200/1200 മാര്‍ക്ക് വാങ്ങിയ കൈപ്പുഴയിലെ അനീഷ ജോഷി വാരിക്കാട്ട് നെയും, അതിരൂപത ട്രഷറര്റായി തിരഞ്ഞെടുക്കപ്പെട്ട കൈപ്പുഴ യൂണിറ്റ് പ്രസിഡന്റ് ആല്ബിന് ബിജു പുത്തന്‍പുരയ്ക്കല്‍ നെയും, നാഷണല്‍ ബാഡ്മിന്റണില്‍ സമ്മാനം കരസ്ഥമാക്കിയ പയ്യാവൂര്‍ ഇടവാകമായ ആല്‍ബി ബിനോയ് എറമ്പിലിനെയും ആദരിക്കുകയും ചെയ്തു. പയ്യാവൂര്‍ യൂണിറ്റ് ഡയറക്ടര്‍ സ്റ്റീഫന്‍ കപ്പുകാലായിലിന്റെ നന്ദിയോട്കുടി ഔദ്യോഗിക യോഗം അവസാനിച്ചു.
മലബാര്‍ റീജിയണ്‍ സെക്രേട്ടറി ശ്രീ. അലന് ബിജുവിന്റെ നേതൃത്വത്തില്‍ ഇന്ററാക്റ്റീവ് സെഷന് സംഘടിപ്പിച്ചു. യൂണിറ്റ് ഡയറക്ടര്‍മാര്‍ രണ്ടു ഇടവകയുടെയും ചരിത്രം യുവജനങ്ങള്‍ക്ക് പങ്കുവെച്ചു. ശേഷം യുവജനങ്ങള്‍ ഒന്നാകെ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു. യൂണിറ്റുകള്‍ തമ്മില്‍ നടത്തിയ വിവിധ തരം മത്സരങ്ങളും, കള്‍ച്ചറല്‍ നൈറ്റും, ക്യാമ്പ്ഫയറുമെല്ലാം യുവജനദിനാഘോഷത്തെ കൂടുതല്‍ മനോഹരമാക്കി.
ജൂണ്‍ 6 ഞായറാഴ്ച രാവിലെ യുവജനങ്ങളുടെ കാഴ്ച സമര്‍പ്പണത്തോടുകൂടി ആരംഭിച്ച വി. കുര്‍ബാനയ്ക്ക് ഇരു ഇടവകകളിലെയും യുവജനങ്ങള്‍ നേതൃത്വം നല്കി. ശേഷം ഫാ. ബേബി കട്ടിയാങ്കല്‍ യുവജനദിന സന്ദേശം നല്‍കുകയും രണ്ട് യൂണിറ്റിലെയും ഡയറക്ടര്‍മാരായ ശ്രീ.
മാത്യു ലുക്കോസ് മംഗ്ലാംകുന്നേല്‍, ശ്രീ. സ്റ്റീഫന്‍ കപ്പുകാലായില്‍ എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തുകയും പയ്യാവൂര്‍ വലിയപള്ളി യൂണിറ്റ് സെക്രട്ടറി റൊസാരിയ ജോണ്‍ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്യ്തു. K2P യുടെ ഓര്‍മ്മകളുടെ ഓളങ്ങളില്‍ എന്നും ഓര്‍ത്തിരിക്കുവാന്‍ ഇരു യൂണിറ്റിലെയും യുവജനങ്ങള്‍ ഒന്നാകെ ഒരു തൈ നട്ടു.
ശേഷം മലബാര്‍ ദര്‍ശന്റെ ഭാഗമായി കൈപ്പുഴ യൂണിറ്റിലെ അംഗങ്ങള്‍ മടമ്പം ഫൊറോനയിലെ ചമതച്ചാല്‍, തിരൂര്‍, മടമ്പം, അലക്സ്നഗര്‍, പയ്യാവൂര്‍ ടൗണ്‍ എന്നീ പള്ളികള്‍ സന്ദര്‍ശിക്കുകയും യുവജനദിനാശംസകള്‍ നേരുകയും ചെയ്യ്തു.
പയ്യാവൂര്‍ സെക്രട്ടറി റൊസാരിയ ജോണ്‍ എറമ്പില്, ജോയിന്റ് സെക്രട്ടറി ആന്‍ മരിയ ജോംസണ്‍ കപ്പുകാലായില്‍, ട്രെഷറര്‍ അജോ ലൂക്കോസ് പുതുകുളത്തില്‍, പി. ആര്. ഒ അബിന്‍ സിറിയേക്ക് തേക്കിലക്കാട്ടില്‍, സിസ്റ്റര്‍ അഡൈ്വസര്‍ സി. മോളി, കൈപ്പുഴ യുണിറ്റ് സെക്രട്ടറി ക്രിസ്റ്റി മനോ മുണ്ടയ്യ്ക്കല്, ജോയിന്‍ സെക്രട്ടറി അല്‍വീന ജോസ് കിഴക്കേഒട്ടക്കാട്ടില് സിസ്റ്റര്‍ അഡൈ്വസര്‍ സി. സ്റ്റാര്‍ലിറ്റ് SVM, ഇരു യൂണിറ്റിലെയും എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.





