KCYL കല്ലറ ത്രിദിന ലീഡര്‍ഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

കെസിവൈഎല്‍ കല്ലറ യൂണിറ്റിന്റെ ലീഡര്‍ഷിപ്പ് ക്യാമ്പ് ആയ ‘Miracle of Youth 2025’ ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടത്തപ്പെട്ടു. ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് കോട്ടയം അതിരൂപതയുടെ പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഭിലാഷ് ടോമി അധ്യക്ഷത വഹിച്ച യോഗത്തില്‍ അസിസ്റ്റന്റ് വികാരി ഫാ. ജോബി കാച്ചനോലിക്കല്‍ ആമുഖ സന്ദേശം നല്‍കുകയും, അഡൈ്വസര്‍ സി. ഡാനിയ ആശംസകള്‍ നേരുകയും ചെയ്തു. പ്രസ്തുത ക്യാമ്പില്‍ കരിയര്‍ ഗൈഡന്‍സ്, സ്ത്രീ-പുരുഷ സൈക്കോളജി, ക്‌നാനായ സമുദായവും ആചാരങ്ങളും, സൈബര്‍ സെക്യൂരിറ്റി, സെക്‌സ് എഡ്യൂക്കേഷന്‍, മോക്ക് പാര്‍ലമെന്റ് തുടങ്ങി വിവിധ വിഷയങ്ങളില്‍ കേരളത്തിലെ പ്രശസ്തരായ ആളുകള്‍ ക്ലാസുകള്‍ നയിക്കുകയും ഐസ് ബ്രേക്കിംഗ് സെക്ഷന്‍, വിവിധ ഗെയിമുകള്‍ ആക്ടിവിറ്റികള്‍ എന്നിവ സംഘടിപ്പിക്കുകയും ചെയ്തു. സെപ്റ്റംബര്‍ ഒന്നാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് ഓണസദ്യയോട് കൂടി ക്യാമ്പ് സമാപിച്ചു. കോട്ടയം അതിരൂപതയുടെ ഫാമിലി – കാറ്റിക്കിസം കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. മാത്യു മണലോടില്‍ ക്യാമ്പിന് ആശംസകള്‍ നേര്‍ന്നു. 40 ഓളം യൂണിറ്റ് അംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു. ക്യാമ്പിന് യൂണിറ്റ് ഡയറക്ടര്‍, ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Previous Post

മേവട: വലിയ വീട്ടില്‍ മേരിക്കുട്ടി ജേക്കബ്

Next Post

ഡോ. റെജി തോമസ് മാഞ്ഞൂരിന്‍്റെ ഇരട്ട കൃതികള്‍ പ്രകാശനം ചെയ്തു

Total
0
Share
error: Content is protected !!