മാഞ്ഞൂര്‍സൗത്ത്: ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന് കോട്ടയം അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ മാഞ്ഞൂര്‍ മകുടാലയം സെന്‍്റ് തെരേസാസ് പളളി പാരീഷ് ഹാളില്‍ വച്ച് നേതൃസംഗമവും, ഓണാഘോഷവും നടത്തപ്പെട്ടു. കെ.സി.ഡബ്ള്യു.എ അതിരൂപതാ പ്രസിഡന്‍്റ് ഷൈനി ചൊള്ളമ്പേലിന്്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം കോട്ടയം അതിരൂപതാ പ്രൊ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. കൈപ്പുഴ ഫൊറോന പളളി വികാരി ഫാ സാബു മാലിതുരുത്തേല്‍ ആമുഖ പ്രസംഗം നടത്തി. മകുടാലയം യൂണിറ്റ് ചാപ്ളിയ്ന്‍ ഫാ ബോബി കൊച്ചുപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.സി.ഡബ്ള്യു.എ കൈപ്പുഴ ഫൊറോന ചാപ്ളിയ്ന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പളളില്‍ ഓണസന്ദേശം നല്കി.






