ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ വനിതാദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വനിതാദിനാചരണം ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ചര്‍ച്ച് പാരിഷ് ഹാളില്‍ സംഘടിപ്പിച്ചു. കെ.സി.ഡബ്ല്യു.എ അതിരൂപതാ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു. അതിരൂപതാ സിസ്റ്റര്‍ അഡൈ്വസര്‍ സി. സൗമി എസ്.ജെ.സി ആമുഖസന്ദേശം നല്കി. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്‍ മുഖ്യപ്രഭാഷണം നടത്തി. കൈപ്പുഴ ഫൊറോന ചാപ്ലെയിന്‍ ഫാ. പ്രിന്‍സ് മുളകുമറ്റത്തില്‍, യൂണിറ്റ് ചാപ്ലെയിന്‍ ഫാ. ലൂക്ക് കരിമ്പില്‍, കെ.സി.ഡബ്ല്യു.എ സെക്രട്ടറി സില്‍ജി സജി, കെ.സി.സി ഫൊറോന പ്രസിഡന്റ് ഷിബി പഴേമ്പള്ളി, എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം ജില്ലയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട അതിരൂപതാംഗമായ ആന്‍സി ഫിലിപ്പ് വടക്കേടത്ത്, 2026 ആം റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാന ചാമ്പ്യനായി തെരഞ്ഞെടുക്കപ്പെട്ട ഡെല്‍മ ജോര്‍ജ് ചാമക്കാലായില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. കെ.സി.ഡബ്ല്യു.എ കൈപ്പുഴ ഫൊറോന, യൂണിറ്റു ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തു.

 

Previous Post

Family Renewal Retreat at St. Mary’s Knanaya Church, Houston from March 19

Next Post

ക്‌നാനായ റീജിയന്‍ വിവാഹ ഒരുക്ക കോഴ്‌സ് സമാപിച്ചു

Total
0
Share
error: Content is protected !!