ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിച്ചു

മറ്റക്കര: ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ വാര്‍ഷികാഘോഷങ്ങള്‍ മണ്ണൂര്‍ മറ്റക്കര സെന്റ് ജോര്‍ജ് പള്ളിയുടെ ആതിഥേയത്വത്തില്‍ സംഘടിപ്പിച്ചു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് വാര്‍ഷികാഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രോ-പ്രോട്ടോസിഞ്ചെല്ലൂസും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. തോമസ് ആനിമൂട്ടില്‍ ആമുഖസന്ദേശം നല്‍കി. കോട്ടയം അതിരൂപതാ സിഞ്ചെല്ലൂസും ദീപിക എം.ഡിയുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. കെ.സി.ഡബ്ല്യു.എ നടപ്പിലാക്കുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയായ എഡ്യു ഹെല്‍പ്പിന്റെ നാലാംഘട്ട വിതരണോദ്ഘാടനം കിടങ്ങൂര്‍ ഫൊറോന ചാപ്ലെയിന്‍ ഫാ. ജോര്‍ജ്ജ് പുതുപ്പറമ്പില്‍ നിര്‍വ്വഹിച്ചു. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, കിടങ്ങൂര്‍ ഫൊറോന വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, യൂണിറ്റ് ചാപ്ലെയിന്‍ ഫാ. സിറിയക് മറ്റത്തില്‍, സിസ്റ്റര്‍ അഡൈ്വസര്‍ സി. സൗമി എസ്.ജെ.സി എന്നിവര്‍ പ്രസംഗിച്ചു. കെ.സി.ഡബ്ല്യു.എ അതിരൂപതാ സെക്രട്ടറി സില്‍ജി പാലക്കാട്ട് സ്വാഗതവും മറ്റക്കര യൂണിറ്റ് പ്രസിഡന്റ് ജിജി ഷാജി നന്ദിയും പറഞ്ഞു. അതിരൂപതാ ഭാരവാഹികളായ ലൈലമ്മ ജോമോന്‍ പാറശ്ശേരില്‍, ബീന ബിജു കാവനാല്‍, ലീന ലൂക്കോസ് മറ്റത്തിപ്പറമ്പില്‍, അനിമോള്‍ തോമസ്, ഏലിയാമ്മ ലൂക്കോസ എന്നിവര്‍ സന്നിഹിതരായിരുന്നു. വിവിധ മത്സരങ്ങളില്‍ വിജയികളായവരേയും മികച്ച നേട്ടങ്ങള്‍ കൈവരിച്ചവരേയും സമ്മേളനത്തില്‍ ആദരിച്ചു. 2025 വര്‍ഷത്തിലെ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ മികച്ച ഫൊറോനയായി തിരഞ്ഞെടുത്ത കൈപ്പുഴ ഫൊറോനയ്ക്കും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കടുത്തുരുത്തി, കിടങ്ങൂര്‍ ഫൊറോനകള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ മകുടാലം, കൂടല്ലൂര്‍,കരിങ്കുന്നം യൂണിറ്റുകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംഗമത്തോടനുബന്ധിച്ച് കെ.സി.ഡബ്ല്യു.എ അംഗങ്ങളുടെ കലാപരിപാടികളും ക്രമീകരിച്ചിരുന്നു.

Previous Post

ബെന്‍ഡിഗോയുടെ മണ്ണില്‍ തരംഗമായി KNANAYA PHANTOMS FC അരങ്ങേറ്റം

Next Post

ഓഷ്യാന കണ്‍വന്‍ഷന് (പൈതൃകം 2026) ഒരുക്കം പുരോഗമിക്കുന്നു

Total
0
Share
error: Content is protected !!