ഇടക്കോലി :KCWA ഉഴവൂര്‍ ഫൊറോന വാര്‍ഷികം ഇടക്കോലി സെന്റ് ആന്‍സ് ദേവാലയത്തില്‍ വച്ച് സംഘടിപ്പിച്ചു.KCWA ഉഴവൂര്‍ ഫൊറോന പ്രസിഡന്റ് Dr ഷൈനി സ്റ്റീഫന്‍ അധ്യക്ഷതവഹിച്ച യോഗം ഉഴവൂര്‍ ഫൊറോന വികാരി ഫാ. അലക്‌സ് ആക്ക പറമ്പില്‍ ഉദ്ഘാടനം ചെയ്തു.KCWA ഉഴവൂര്‍ ഫൊറോന ചാപ്ലിയന്‍ ഫാ. കുര്യന്‍ തട്ടാര്‍ കുന്നേല്‍ *അമ്മമാര്‍ നേരിടുന്ന വെല്ലുവിളികള്‍* എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു.അതിരൂപത പ്രസിഡന്‍റ് ഷൈനി സിറിയക്ക് ,ഇടക്കോലി പള്ളി വികാരി ഫാ. ബിനു വളവുങ്കല്‍, KCC ഫൊറോന പ്രസിഡന്റ് എബ്രഹാം വെളിയത്ത്,KCWA ഫൊറോന സെക്രട്ടറി കുഞ്ഞുമോള്‍ റോയ്, ഫൊറോന ട്രഷറര്‍ ലിസി സുഭാഷ്, ഫൊറോനാ വൈസ് പ്രസിഡന്റ് ഷീല സൈമണ്‍, ഫൊറോന ജോയിന്‍ സെക്രട്ടറി ജിബിറ്റ്, ഇടക്കോലി യൂണിറ്റ് പ്രസിഡന്റ് ഷീബ എന്നിവര്‍ സംസാരിച്ചു .ഉഴവൂര്‍ ഫൊറോനായിലെ മികച്ച KCWA യൂണിറ്റിനുള്ള ട്രോഫി അരീക്കര യൂണിറ്റും രണ്ടാം സ്ഥാനം ഉഴവൂര്‍ യൂണിറ്റും മൂന്നാം സ്ഥാനം അമനകര യൂണിറ്റും കരസ്ഥമാക്കി. അതിരൂപത, ഫൊറോന തല മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. വിവിധ യൂണിറ്റുകളില്‍ നിന്നുള്ള കലാപരിപാടികളും സ്‌നേഹവിരുന്നും വാര്‍ഷികാഘോഷത്തിന് മോടി കൂട്ടി.






