KCWA രാജപുരം ഫൊറോന തല നേതൃത്വ സംഗമവും പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും നടത്തി

കളളാര്‍ തിരുഹൃദയ ആശ്രമത്തില്‍ വച്ച് KCWA രാജപുരം ഫൊറോന തല നേതൃത്വ സംഗമവും 2025-26 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും നടത്തി. ഫൊറോനയിലെ എല്ലാ യൂണിറ്റിലെയും ഭാരവാഹികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് നടത്തിയ സംഗമത്തിന്റെ ഉദ്ഘാടനം മാലക്കല്ല് ഇടവക വികാരി  ഫാ. ഡിനോ കുമ്മാനികാട്ട് നിര്‍വഹിച്ചു. ഫാ.ജോമോന്‍ കൂട്ടുങ്കല്‍ ക്ലാസ് എടുത്തു. ഫൊറോനാ ചാപ്ലിന്‍ ഫാ. ജോബിന്‍ പ്ലാച്ചേരിപുറത്ത്, ഫൊറോനാ തല വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി. കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഫൊറോനയില്‍ നടപ്പിലാക്കേണ്ട തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുകയും ചെയ്തു.

 

Previous Post

മടമ്പം : വയക്കര പാലനാനിയില്‍ മത്തായി

Next Post

ലിവര്‍പൂളില്‍ സെന്റ് പയസ് ടെന്‍ത് മിഷന്റെ നവീകരിച്ച വൈദിക ഭവനത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മങ്ങള്‍ വര്‍ണ്ണാഭമായി

Total
0
Share
error: Content is protected !!