പിറവം: കെ.സി. ഡബ്ള്യൂ.എ പിറവം യൂണിറ്റ് നടത്തിയ സ്ഥാനാര്‍ഥി സംഗമവും ക്രിസ്മസ് ആഘോഷവും ഫൊറോന വികാരി ഫാ. തോമസ് പ്രാലേല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍്റ് ജെയ്നമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മിനി സണ്ണി സ്വാഗതവും ത്രേ്യസ്യാമ്മ ജോസ് നന്ദിയും പറഞ്ഞു. സാലി ഷാജു റിപ്പോര്‍ട്ടും മിനി ബിനു കണക്കും അവതരിപ്പിച്ചു. സ്ഥാനാര്‍ഥിമാരായ ജിന്‍സി രാജു, ലൂസി സണ്ണി, രമ്യ ബിജോയ്, ചിന്നമ്മ ജോസ് എന്നിവര്‍ സംസാരിച്ചു. അസി. വികാരി ഫാ. ലിന്‍േറാ തണ്ടയില്‍ , സിസ്റ്റര്‍ അഡൈസര്‍ സി. ആശീശ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കരോള്‍ ഗാനമത്സരവും സ്നേഹവിരുന്നും നടന്നു.
സ്ഥാനാര്‍ഥി സംഗമവും ക്രിസ്മസ് ആഘോഷവും





