പിറവം: ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫോറോനാ പള്ളിയില്‍ വച്ചു നടന്ന കെ.സി.ഡബ്ള്യൂ.എ പിറവം ഫൊറോന ഓണാഘോഷം ഫൊറോനാ വികാരിയും, യൂണിറ്റ് ചാപ്ളിയ്നുമായ ഫാ. തോമസ് പ്രാലേല്‍ ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്‍്റ് ജയിനമ്മ ജോസഫ് കുഴിക്കാട്ട് മനക്കല് ന്‍്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫൊറോനാ പ്രസിഡന്‍്റ് രമ്യ ബിജോയ് ചേന്നാട്ട്, ഫൊറോനാ ചാപ്ളയ്ന്‍ ഫാ. എബി വടക്കേക്കര , പിറവം ഇടവക അസി. വികാരി ഫാ. ലിന്‍േറാ തണ്ടയില്‍., സിസ്റ്റര്‍ അഡൈ്വസര്‍മാരായ സി. റൂബിന എസ്.വി.എം, സി. ആശീഷ് എസ്. വി.എം എന്നിവര്‍ സന്നിഹിതരായിരുന്നു. 70 ഓളം അംഗങ്ങള്‍ പങ്കെടുത്തു. വിവിധ കല – കായിക മത്സരങ്ങളും നടത്തി.
കെ.സി.ഡബ്ള്യൂ.എ പിറവം ഫൊറോനയും യൂണിറ്റും സംയുക്തമായി ഓണം ആഘോഷിച്ചു





