വെള്ളൂര്‍: പിറവം ഫൊറോന കെ.സി.ഡബ്ള്യു.എയുടെ ഗ്രാന്‍ഡ് പാരന്‍്റ്സ് ഡേ വെള്ളൂര്‍ യൂണിറ്റിന്‍്റെ നേതൃത്വത്തില്‍, ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തില്‍ വിപുലമായ രീതിയില്‍ ആഘോഷിച്ചു.പിറവം ഫൊറോന പ്രസിഡന്‍റ് രമ്യ ബിജോയ് അദ്ധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. തോമസ് പ്രാലേല്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. ഫൊറോന ചാപ്ളിയന്‍ ഫാ. എബി അലക്സ് വടക്കേക്കര ആമുഖ സന്ദേശം നല്‍കി. 12 ല്‍ കൂടുതല്‍ കൊച്ചുമക്കള്‍ ഉള്ള ഗ്രാന്‍ഡ് പേരന്‍റസിനെ ആദരിച്ചു . ഗ്രാന്‍ഡ് പാരന്‍്റ്സിനായി ആസ്വാദ്യകരമായ ചില ഗെയിംകളും സംഘടിപ്പിച്ചു.ഫൊറോന സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ റൂബിന്‍ ആശംസ അര്‍പ്പിച്ചു.



