ചമതച്ചാല്‍ :കെ.സി.ഡബ്ള്യു.എ മടമ്പം ഫൊറോന വാര്‍ഷികം ചമതച്ചാല്‍ സെന്‍്റ് സ്റ്റീഫന്‍സ് പള്ളിയില്‍ നടത്തി. വിവിധ മത്സരങ്ങള്‍ക്ക് ശേഷം നടന്ന പൊതുസമ്മേളനം ഫൊറോന ചാപ്ളെയില്‍ ഫാ.സജി മെത്താനത്ത് ഉദ്ഘാടനം ചെയ്തു. ഫൊറോനാ പ്രസിഡന്‍്റ് ബിന്‍സി മാറിക വീട്ടില്‍ അധ്യക്ഷത വഹിച്ചു. ചമതച്ചാല്‍ യൂണിറ്റ് ചാപ്ളിന്‍ ഫാ. ജിബില്‍ കുഴിവേലില്‍ ആമുഖപ്രഭാഷണം നടത്തി. ഫൊറോന സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ പ്രിന്‍സി എസ് വി എം ആശംസകള്‍ അര്‍പ്പിച്ചു. ഫാ. ബേബി കട്ടിയാങ്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു ചമതച്ചാല്‍ യൂണിറ്റ് പ്രസിഡന്‍റ് ജെസ്സി നിരപ്പേല്‍ സ്വാഗതവും, ഫൊറോനാ സെക്രട്ടറി ബീന പണ്ടാരശ്ശേരിയില്‍ നന്ദിയും പറഞ്ഞു. മടമ്പം ഫൊറോന ഭാരവാഹികളും ചമതച്ചാല്‍ യൂണിറ്റ് ഭാരവാഹികളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി
കെ.സി.ഡബ്ള്യു. എ മടമ്പം ഫൊറോനവാര്‍ഷികം ആഘോഷിച്ചു





