വനിതാദിനം ആഘോഷിച്ചു

ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ റീജണിലുള്ള അഞ്ച് ഫൊറോനകളെ ഉള്‍പ്പെടുത്തി വനിതാ ദിനം മടമ്പം പള്ളിയില്‍ വച്ച് നടത്തുകയുണ്ടായി. സി. ഷീന മുട്ടത്തില്‍ ക്ലാസിനു നേതൃത്വം നല്‍കി. പൊതുസമ്മേളനം ഫാ. ജോയി കട്ടിയാങ്കല്‍ ഉദ്ഘാടനം ചെയ്തു. റീജിണല്‍ പ്രസിഡന്റ് ബിന്‍സി ഷിബു അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോര്‍ജ് കപ്പുകാലായില്‍, ഫാ. സജി മെത്താനത്ത്, സജി കുര്യന്‍, ജാക്‌സണ്‍ മണപ്പാട്ട്, സി. പ്രിന്‍സി എന്നിവര്‍ പ്രസംഗിച്ചു. മലബാര്‍ റീജണില്‍ നിന്നും വിജയിച്ച ക്‌നാനായ സമുദായാംഗങ്ങളായ ജനപ്രതിനിധികളെയും മോട്ടിവേഷണല്‍ സ്പീക്കര്‍ അഞ്ജലി സണ്ണിയേയും ആദരിച്ചു. വിവിധ മത്സരങ്ങള്‍ നടത്തുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. മലബാര്‍ റീജിയണ്‍, മടമ്പം ഫൊറോന – യൂണിറ്റ് ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

കെ.എസ്.എസ്.എസ് വനിതാദിനാഘോഷം സംഘടിപ്പിച്ചു

Next Post

മാസ്സ് വനിതാ ദിനാഘോഷം നടത്തി

Total
0
Share
error: Content is protected !!