കരിങ്കുന്നം: കെ.സി.ഡബ്ല്യു.എ ചുങ്കം ഫൊറോനയുടെ നേതൃത്വത്തില്‍ കരിങ്കുന്നത്തു വച്ച് വനിതാദിനാഘോഷവും സെമിനാറും നടത്തി. ഫൊറോനയിലെ വനിതാജനപ്രതിനിധികളെ ആദരിക്കുകയും ചെയ്തു. ‘കുടുംബത്തില്‍ അമ്മമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹാരങ്ങള്‍ മക്കളുടെ വസ്ത്രധാരണം’ എന്ന വിഷയത്തെക്കുറിച്ച് സി. ജോണിയ എസ്.വി.എം ക്ലാസ്സെടുത്തു. ഫൊറോന പ്രസിഡന്റും അതിരൂപത വൈസ് പ്രസിഡന്റുമായ ബീന ബിജു അദ്ധ്യക്ഷത വഹിച്ചു. ആനി സണ്ണി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോണ്‍ വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഫൊറോന ചാപ്ലയിന്‍ ഫാ. ജെയിംസ് വടക്കെകണ്ടംകരിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ചുങ്കം ഫൊറോനയിലെ വനിതാ ജനപ്രതിനിധികളായ ഷൈനി ജോണ്‍ (മ്രാല യൂണിറ്റ്), ബീന ബോബി (കരിങ്കുന്നം), ജിഷ തോമസ് (ചുങ്കം), ബിജു (പറമ്പഞ്ചേരി), സുനിത മാത്യു (പറമ്പഞ്ചേരി യൂണിറ്റ്) എന്നിവരെ പൊന്നാട അണിയിച്ചു. കരിങ്കുന്നം പള്ളി അസി. വികാരി ഫാ. സൈബിന് മരോട്ടിക്കുട്ടത്തില് സംസാരിച്ചു. ഈ വര്‍ഷത്തെ വനിതാദിനത്തിലെ ലക്കി വുമണായി എലിസബത്ത് സജി ചെറുശ്ശേരിലിനെ തിരഞ്ഞെടുത്ത് സമ്മാനം നല്കി. മ്രാല യൂണിറ്റ് അംഗങ്ങളുടെ സമൂഹഗാനം ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. പറമ്പഞ്ചേരി യൂണിറ്റിലെ സിമി, ചുങ്കം യൂണിറ്റിലെ ഷൈനി എന്നിവര്‍ സംഗീതം ആലപിച്ചു. തുടര്‍ന്ന് ഫൊറോന വൈസ് പ്രസിഡന്റ് ലിസ്സി ഷാജി നന്ദി പറഞ്ഞു. വനിതാദിന പരിപാടികള്‍ക്ക് ചുങ്കം ഫൊറോന ഭാരവാഹികളും കരിങ്കുന്നം യൂണിറ്റ ഭാരവാഹികളും നേതൃത്വം നല്കി.




