വനിതാദിനം ആഘോഷിച്ചു

ചമതച്ചാല്‍ : KCWA ചമതച്ചാല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വനിതാദിനം സമുചിതമായി ആഘോഷിച്ചു. പരി. കുര്‍ബാനയെ തുടര്‍ന്ന് നടന്ന മീറ്റിംഗില്‍  ഷൈബി ജയിംസ് അധ്യക്ഷത വഹിച്ചു. ഫാ. ജിബില്‍ കുഴിവേലില്‍ അനുഗ്രഹ പ്രഭാഷണവും, സി. പ്രിന്‍സി SVM ആശംസയും അര്‍പ്പിച്ചു. വിധിയോട് പോരാടി ധീരതയോടെ വിജയം വരിച്ച വനിതകളെ ആദരിച്ചു.  പെണ്ണമ്മ പുലിയമ്മാനായില്‍, മേരി ചാക്കോ മണിയങ്കാവുങ്കല്‍ എന്നിവര്‍ പ്രതികൂല ജീവിതാനുഭവങ്ങളെ തരണം ചെയ്യുന്നതില്‍ ലഭിച്ച ദൈവപരിപാലന അനുഭവങ്ങള്‍ പങ്കുവെച്ചു.  മേരി കുഴിവിളയില്‍ കൃതജ്ഞതാഗീതം ആലപിച്ചു.  ജെസ്സി നിരപ്പേല്‍ സ്വാഗതവും, ആന്‍സി നാഗനാടിയില്‍ നന്ദിയും അര്‍പ്പിച്ചു. യൂണിറ്റ് ഭാരവാഹികളായ സ്റ്റിനി കരിക്കനാലില്‍, ബിനുജ കണ്ണംകുന്നേല്‍, ജോളി കീഴങ്ങാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

UPSC/KPSC പരീക്ഷാ പരിശീലന സ്‌കോളര്‍ഷിപ്പ്

Next Post

ബാംഗ്ലൂരില്‍ വനിതാദിനം ആഘോഷിച്ചു

Total
0
Share
error: Content is protected !!