ചിക്കാഗോ കെ.സി.എസ് യുവജനോത്സവം മാര്‍ച്ച് 21-ന്; ജെസ്ലിന്‍ പ്ലാന്താനത്ത് കോര്‍ഡിനേറ്റര്‍

ചിക്കാഗോ: കെ.സി.എസ് ചിക്കാഗോയുടെ 2026-ലെ യുവജനോത്സവം മാര്‍ച്ച് 21-ന് ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ഡസ്പ്ലെയിന്‍സ് കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും.

യുവജനോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി ജെസ്ലിന്‍ പ്ലാന്താനത്തിനെ ഈ വര്‍ഷത്തെ കോര്‍ഡിനേറ്ററായി നിയമിച്ചു. കെ.സി.എസ് ചിക്കാഗോയുടെ വിവിധ ബോര്‍ഡുകളില്‍ പ്രവര്‍ത്തിച്ച അനുഭവവും, മുന്‍ വര്‍ഷങ്ങളില്‍ യുവജനോത്സവം വിജയകരമായി സംഘടിപ്പിച്ച പരിചയവും ജെസ്ലിനുണ്ട്. ഉത്തരവാദിത്വങ്ങള്‍ കാര്യക്ഷമമായും സമര്‍പ്പണബോധത്തോടെയും നിര്‍വഹിക്കുന്നതാണ് ജെസ്ലിന്റെ പ്രവര്‍ത്തനരീതി.

 

Previous Post

കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് സ്വീകരണം ചൈതന്യയില്‍ (ജനുവരി 24)

Next Post

KCS Chicago Youth Festival on March 21, 2026; Jeslin Plantanath Appointed Coordinator

Total
0
Share
error: Content is protected !!