ക്‌നാനായ നൈറ്റ് 2025 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ക്‌നാനായ സമുദായത്തിന്റെ പ്രൗഡിയും പാരമ്പര്യങ്ങളും വിളി ചോദിക്കൊണ്ട് നാളെ (November, 15) നടക്കുവാ നിരിക്കുന്ന ക്‌നാനായ നൈറ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഗ്ലെന്‍ എലനിലെ കോളേജ് ഓഫ് ഡ്യൂപേജില്‍ വച്ച് ആയിരിക്കും (College of Dupage, McAninch Arts Center, 425 Fawell Blvd, Glen Ellen, IL 60137) ഈ വര്‍ഷത്തെ ക്‌നാനായ നൈറ്റ് അരങ്ങേറുക. കുഞ്ഞു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഏതാണ്ട് 700ല്‍ പരം കലാകാരന്മാര്‍ മാസങ്ങളായി നടത്തിവരുന്ന പരിശീലനത്തിന്റെ പൂര്‍ത്തീകരണമായ നാളത്തെ ക്‌നാനായ നൈറ്റ് ചരിത്ര വിസ്മയമാകുന്നതിന് സംശയമില്ലെന്ന് പ്രസിഡന്റ് ജോസ് ആനമല മീഡിയായിക്കുള്ള പ്രസ്താവനയില്‍ അറിയുകയുണ്ടായി. വളരെ സമയനിഷ്ഠതയോട് കൂടി ക്രമപ്പെടുത്തിയിരിക്കുന്ന പരിപാടികള്‍ കൃത്യം അഞ്ചുമണിക്ക് തന്നെ ആരംഭിച്ച വൈകീട്ട് പത്തുമണിക്ക് അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത പ്രസിഡന്റ് ജോസ് ആനമല ഊന്നി പറഞ്ഞു. വൈകിട്ട് 5:00 ക്ക് തന്നെ പരിപാടികള്‍ ആരംഭിക്കേണ്ടത് ഉള്ളതുകൊണ്ട്, 4:30 മുതല്‍ സീറ്റിംഗ് ആരംഭിക്കും. ക്‌നായ നൈറ്റിനോട് അനുബന്ധിച്ച് കെ. സി.സി.എന്‍.എയുടെ കണ്‍വെന്‍ഷന്‍ കികോഫും, കെ.സി.എസിന്റെ സെന്‍സസ് ഫോം ഫില്‍ ചെയ്തവരുടെ റാഫിള്‍ ഡ്രോയിങ് നടക്കുമെന്നും ജോസ് ആനമല കൂട്ടിച്ചേര്‍ത്തു.

ഷാജി പള്ളിവീട്ടില്‍
ജനറല്‍ സെക്രട്ടറി

 

Previous Post

ശിശുദിന സന്ദേശമായി മുടി മുറിച്ചു നല്‍കി കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിനികളും, അമ്മമാരും

Next Post

കേരളത്തിന് അഭിമാനമായി കാരിത്താസ്: 2.3 കിലോ ഭാരമുള്ള നവജാത ശിശുവിന് ഡയഫ്രാഗ്മാറ്റിക് ഹെര്‍ണിയ താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ പരിഹരിച്ചു

Total
0
Share
error: Content is protected !!