ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഒഷ്യാന(KCCO)കണ്‍വെന്‍ഷന്‍ : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ വസിക്കുന്ന ക്‌നാനായ കത്തോലിക്കരുടെ പൊതു സംഘടന ആയ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഒഷ്യാനിയ(KCCO)യുടെ കണ്‍വെന്‍ഷന്‍ പൈതൃകം 2026 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.എല്ലാ രണ്ടു വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷന്‍ ഈ പ്രാവശ്യം ഓസ്‌ട്രേലിയയിലെ സിഡ്‌നി യിലാണ് ഏപ്രില്‍ 10,11,12 തീയതികളില്‍ നടത്തപ്പെടുന്നത്.ഹോട്ടല്‍ വില്യം ഇംഗ്ലീസ് ആണ് പ്രധാന വേദി.ഫെബ്രുവരിമാസം 28 ന് സ്റ്റീയറിങ് കമ്മിറ്റിയുടെ നേതൃത്തില്‍ കണ്‍വെന്‍ഷന്‍ന്റെ മെയിന്‍ വേദിയായ വില്യം ഇംഗ്ലീസ് ഹോട്ടല്‍ സന്ദര്ശിച്ചു ഒരുക്കങ്ങള്‍ നേരിട്ടു കണ്ടു വിലയിരുത്തി.ഓഷ്യാനിയയിലെ എല്ലാ പ്രദേശങ്ങളില്‍ നിന്ന് 1700 ക്‌നാനായ കുടുംബാംഗങ്ങള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും, എല്ലാവരുടെയും താമസസൗകര്യത്തിനായി 4 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ പൂര്‍ണമായും ബുക്ക് ചെയ്തു കഴിഞ്ഞു.ഈ പ്രാവശ്യത്തെ കണ്‍വെന്‍ഷന് ആതിഥേയത്വം വഹിക്കുന്നത് സിഡ്‌നി ക്‌നാനായ കാത്തലിക് അസോസിയേഷനാണ്.കോട്ടയം അതിരൂപത സഹായ മെത്രാന്‍ ജോസഫ് പണ്ടാരശ്ശേരി ആണ് മുഖ്യാതിഥി, ക്‌നാനായ മിഷനുകളിലെ വൈദികര്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു പറമ്പടത്ത് മലയില്‍ തുടങ്ങി
സമുദായ നേതാക്കളും പങ്കെടുക്കും. എല്ലാ ദിവസവും ദിവ്യബലിയോട് കൂടി ആയിരിക്കും പരിപാടികള്‍ ആരംഭിക്കുന്നത്. ക്‌നാനായ പാരമ്പര്യവും, സംസ്‌കാരവും,തനിമയും,വിശ്വാസവും ഉയര്‍ത്തിപ്പിടിക്കുന്ന വിവിധ കലാപരിപാടികള്‍,റാലി, സ്‌പോര്‍ട്‌സ്, ഗെയിംസ് യുവജനങ്ങള്‍ക്കായി Mr &Ms ക്‌നാനായ മത്സരം, കുട്ടികള്‍ക്കായി art competition, മാതാപിതാക്കള്‍ക്കായി, സെമിനാറുകള്‍ തുടങ്ങി മൂന്ന് ദിനരാത്രങ്ങള്‍ ഒഷ്യാനിയ ക്‌നാനായ മക്കള്‍ സിഡ്‌നിയിലെ കണ്‍വെന്‍ഷന്‍ പൈതൃകം 2026 മനോഹരമാക്കും ഈ കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത് KCCO പ്രസിഡണ്ട് ജോസ് എബ്രഹാം ചക്കാലപറമ്പില്‍ കരിപ്പാടം കാന്‍ബറ, സിഡ്‌നി ക്‌നാനായ കാത്തലിക് അസോസിയേഷന്‍ പ്രസിഡണ്ടും കണ്‍വെന്‍ഷന്‍ ചെയര്‍മാനുമായ ബേബി ജോസഫ് പാറ്റാകുടിലില്‍ അലക്‌സ്‌നഗര്‍ എന്നിവര്‍ നയിക്കുന്ന സ്റ്റിയറിങ് കമ്മിറ്റിയാണ്.

 

Previous Post

ആട് വളര്‍ത്തല്‍ പദ്ധതി ധന സഹായ വിതരണം നടത്തി

Total
0
Share
error: Content is protected !!