ജോബി ഊരാളില്‍ 16-ാമത് കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ചെയര്‍പേഴ്‌സണ്‍

ടാമ്പാ, ഫ്‌ലോറിഡ : ഫ്‌ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലെ ബ്രോവാര്‍ഡ് കൗണ്ടി കണ്‍വെന്‍ഷന്‍ സെന്റ്ററില്‍ , 2026 ആഗസ്റ്റ് 6 മുതല്‍ 10 വരെ നടക്കുന്ന 16-ാമത് കെ.സി.സി.എന്‍.എ നാഷണല്‍ കണ്‍വെന്‍ഷന്‍ ചെയര്‍പേഴ്‌സണായി ജോബി ഊരാളിലിനെ തിരഞ്ഞെടുത്തായി ആതിഥേയ യൂണിറ്റുകളിലൊന്നായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് സെന്‍ട്രല്‍ ഫ്‌ലോറിഡ (KCCCF – താമ്പ) എക്‌സിക്യൂട്ടീവ് കമ്മിറ്റിയ്ക്കു വേണ്ടി പ്രസിഡന്റ് ജയ്‌മോള്‍ മൂശാരിപ്പറമ്പില്‍ അറിയിച്ചു. KCCCF – താമ്പ യൂണിറ്റിലെ സജീവ മെംബറായ ജോബി ഊരാളില്‍ കെ.സി.സി.എന്‍.എ. യുടെ ടാമ്പാ റീജിണല്‍ വൈസ് പ്രസിഡന്റാണ് .

താമ്പ യൂണിറ്റില്‍ വിവിധ കമ്മറ്റീകളില്‍ പ്രവര്‍ത്തിച്ചുറ്റുള്ള ജോബി തന്റെ സജീവ പങ്കാളിത്തം വഴി നിരവധി വലിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. കെ.സി.സി.എന്‍.എ നാഷണല്‍ കൗണ്‍സിലില്‍ പല ടേമുകളില്‍ ടാമ്പാ യൂണിറ്റിനെ അദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്. ഫ്‌ലോറിഡയിലെ മലയാളീ സമൂഹത്തിലെ ഒരു നിറ സാന്നിധ്യമായാ ജോബി ഊരാളില്‍ ഒരു പ്രമുഖ സംഘാടകന്‍ കൂടിയാണ് ഇത്രയും മഹത്തായ ഒരു ക്നാനായ കണ്‍വെന്‍ഷന്‍ ഏകോപിപ്പിക്കുന്നതിനുള്ള ജോബി ഊരാളിലിന്റെ കഴിവുകളിലും സംഘാടക വൈദഗ്ധ്യത്തിലും ഞങ്ങള്‍ക്ക് തികഞ്ഞ വിശ്വാസമുണ്ട്. ഈ കണ്‍വെന്‍ഷന് നേതൃത്വം നല്‍കാനുള്ള ശരിയായ വ്യക്തി ജോബി ഊരാളിലാണ് , അദ്ദേഹത്തിന്റെ ലോജിസ്റ്റിക്കല്‍ കൈകാര്യം ചെയ്യലും പരിപാടിയുടെ സംഘാടന വൈവിധ്യവും ഭാവിയിലെ ക്നാനായ കണ്‍വെന്‍ഷനുകളുടെ ഒരു രൂപരേഖയായിരിക്കുമെന്ന് കെ.സി.സി.എന്‍.എ പ്രസിഡന്റ് ജെയിംസ് ഇല്ലിക്കലും KCCCF എക്‌സിക്യൂട്ടീവ് കമ്മിറ്റീയും ചൂണ്ടിക്കാട്ടി. KCCCF – താമ്പ യൂണിറ്റിനോടൊപ്പം

ബൈജു ആലപ്പാട്ട് . KCCNA PRO

 

Previous Post

ദുബായ് ക്‌നാനായ കുടുംബയോഗം ഓണാഘോഷം

Next Post

കരുതല്‍ 2025 -എവര്‍ഗ്രീന്‍ കമ്പാനിയന്‍ ഹോം ഹെല്‍ത്ത് & മെഡിക്കല്‍ സര്‍വ്വീസ് ലോഗോ പ്രകാശനം

Total
0
Share
error: Content is protected !!