UAE ക്‌നാനായ സമുദായ അംഗങ്ങളുമായി സിറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ കൂടിക്കാഴ്ച നടത്തി

KCC ദുബായിയുടെ നേതൃത്വത്തില്‍ സിറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ദുബായ് ക്‌നാനായ കുടുംബയോഗ അംഗങ്ങളും, UAEലെ വിവിധ ക്‌നാനായ യൂണിറ്റുകളില്‍ നിന്നും ഭാരവാഹികളും ആയി നവംബര്‍ 30 തീയതി Crowne പ്ലാസ ഹോട്ടലില്‍ വച്ച് കൂടിക്കാഴ്ച നടത്തി. അഭിവന്ദ്യ പിതാവിന്റെ UAE സന്ദര്‍ശനത്തിന്റെ ഭാഗമായി ദുബൈയില്‍ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. കുടുംബനാഥന്‍ ശ്രീ തുഷാര്‍ കണിയാംപറമ്പില്‍ ജോസ് യോഗത്തിനു സ്വാഗതം ആശംസിക്കുകയും ആമുഖമായി സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് KCC UAE ചെയര്‍മാന്‍ ജോര്‍ജ് തോമസ് നെടുംതുരുത്തില്‍ സംസാരിച്ചു. ശേഷം അഭിവന്ദ്യ പിതാവ് കോട്ടയം അതിരൂപത അധ്യക്ഷന്റെ ക്‌നാനായ അജപാലനാധികാരം ലോകം മുഴുവന്‍ വ്യാപിപ്പിക്കുന്നതിനു പിതാവിന്റെ നേതൃത്വത്തില്‍ റോമില്‍ നടത്തിയ പരിശ്രമങ്ങളും അതിന്റെ സാങ്കേതികവശങ്ങളും അംഗങ്ങളുമായി പങ്കുവച്ചു. സിറോ മലബാര്‍ സഭയും സിനഡും എപ്പോഴും ക്‌നാനായക്കാര്‍ക്ക് ഒപ്പമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് അറേബ്യന്‍ മണ്ണില്‍ സിറോ മലബാര്‍ന്റെ എക്സ്റ്റന്‍ഷന്‍ ആയി ബന്ധപ്പെട്ട കാര്യങ്ങളും അദ്ദേഹം വിവരിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.

സിറോമലബാര്‍ എക്സ്റ്റന്‍ഷന്‍ ഗള്‍ഫിലേക്ക് വ്യാപിപ്പിക്കുമ്പോള്‍ ക്‌നാനായക്കാരുടെ ആശങ്കകള്‍ അദ്ദേഹത്തോട് പങ്കുവയ്ക്കുകയും, വിഷയം പഠിക്കുന്ന സമിതി ഈ കാര്യം പരിഗണിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നല്‍കുകയുണ്ടായി. താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, കത്തോലിക്കാ കോണ്‍ഗ്രസ് UAE ചാപ്റ്റര്‍ പ്രസിഡന്റ്ബെന്നി മാത്യു, വൈദികര്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. KCC ദുബായിയുടെ ആദരം പ്രസ്തുത യോഗത്തില്‍ അദ്ദേഹത്തിന് നല്‍കുകയുണ്ടായി. KCC ദുബായ് അഡൈ്വസര്‍ ലുക്കോസ് തോമസ് എരുമേലിക്കര മോഡറേറ്റര്‍ ആയിരുന്നു. ടോമി സൈമണ്‍ നെടുങ്ങാട്ട്, VC വിന്‍സെന്റ് വലിയവീട്ടില്‍, മനു എബ്രഹാം നടുവത്തറ, എബി തോമസ് നെല്ലിക്കല്‍, ജോസഫ് PT എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  50 അംഗങ്ങള്‍ പങ്കെടുത്തു.

 

Previous Post

നീണ്ടൂര്‍: കോണത്തേട്ട് ജെയ്സണ്‍ ജോസഫ്

Next Post

ചൈതന്യ കാര്‍ഷിക മേള – 2025 മുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

Total
0
Share
error: Content is protected !!