മികച്ച കര്‍ഷകരെ ആദരിച്ചു

ഉഴവൂര്‍ : ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കര്‍ഷക ഫൊറത്തിന്‍്റെ ആഭിമുഖ്യത്തില്‍ കീപ്പാറയില്‍ കുരുവിള മെമ്മോറിയല്‍ അവാര്‍ഡിനായി ഫൊറോന തലത്തില്‍ തിരഞ്ഞെടുത്ത മികച്ച കര്‍ഷകരെ ആദരിച്ചു. മികച്ച കര്‍ഷകനായി അരീക്കര ഇടവക അംഗമായ ചുമ്മാര്‍ പുത്തന്‍പുരയെ ഫൊറോന വികാരി ഫാ. അലക്സ് ആക്കപ്പറമ്പിലും മികച്ച കര്‍ഷകയായി തിരഞ്ഞെടുത്ത ഉഴവൂര്‍ ഇടവകാം ഗമായ മേഴ്സി സിറിയക്കിനെ കര്‍ഷക ഫോറം അതിരൂപത ചെയര്‍മാന്‍ എം.സി. കുര്യാക്കോസും, കാര്‍ഷീക രംഗത്ത് മികച്ച സംഭാവന നല്‍കിയ പുതുവേലി ഇടവകാംഗമായ ജോര്‍ജ് കൊറ്റംകൊമ്പിലിനെ കെ.സി.സി ഉഴവൂര്‍ ഫൊറോന പ്രസിഡന്‍്റ് എബ്രാഹം വെളിയത്തും ആദരിച്ചു. യോഗത്തില്‍ കര്‍ഷക ¤ൊറം ഫൊറോന ജോയിന്‍്റ് കണ്‍വീനര്‍ തോമസ് മുളക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി. ഫൊറോന വൈസ് പ്രസിഡന്‍്റ് ഷെറി മാത്യു, സെക്രട്ടറി ഫിലിപ്പ് പുള്ളോലില്‍ എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. കെ.സി.സി ഉഴവൂര്‍ യൂണിറ്റ് പ്രസിഡന്‍്റ് വി.സി.സിറിയക്ക് സ്വാഗതവും സെക്രട്ടറി സജി ഒറ്റത്തെങ്ങാടി കൃതജ്ഞതയും പറഞ്ഞു.

 

 

Previous Post

ക്‌നാനായ റീജിയന്റെ പ്രഥമ പ്രതിനിധി സമ്മേളനത്തിന് ഡാളസില്‍ ഉജ്ജ്വല തുടക്കം

Next Post

Bensenville Parish offers a unique ‘Theology on Tap’ experience for young adults .

Total
0
Share
error: Content is protected !!