കെ.സി.സി യു.എ. ഇ വാര്‍ഷിക സംഗമം- ക്‌നാനായം 24

കെ.സി.സി യു.എ. ഇ വാര്‍ഷിക സംഗമം -ക്‌നാനായം 24 – അബുദാബി ഇന്ത്യ സോഷ്യല്‍ & കള്‍ച്ചറല്‍ സെന്റര്‍ (ISC) ഇല്‍ വച്ച് കെസിസി അബുദാബി യുടെ നേതൃത്വത്തില്‍ നടന്നു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം  ഉല്‍ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ കെസിസി അബു ദാബി യൂണിറ്റ് പ്രസിഡന്റ് റോയ് കെ തോമസ് എരനിക്കല്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍  ഷാജി ജേക്കബ് കണിയാംപറമ്പില്‍ സ്വാഗതം ആശംസിച്ചു.
കെസിസി യുഎഇ ചെയര്‍മാന്‍ ജോര്‍ജ് തോമസ് നെടുംതുരുത്തിയില്‍, കടുത്തുരുത്തി MLA മോന്‍സ് ജോസഫ്, ദുബായ് കെസിസി യൂണിറ്റ് പ്രസിഡന്റ് തുഷാര്‍ ജോസ് കണിയാംപറമ്പില്‍, ഷാര്‍ജ കെസിസി യൂണിറ്റ് പ്രസിഡന്റ് സ്റ്റീഫന്‍ നെല്ലാനിക്കോട്ട്, അല്‍ ഐന്‍ കെസിസി യൂണിറ്റ് പ്രസിഡന്റ് ബിജേഷ് തോമസ് പരുമന?ത്തറ്റ്, റാസ് അല്‍ ഖൈമ കെസിസി യൂണിറ്റ് പ്രസിഡന്റ് സജീഷ് ജോസ് ആനിമൂട്ടില്‍, ഫുജൈറ കെസിസി യൂണിറ്റ് പ്രസിഡന്റ് ജിജി സൈമണ്‍ പുത്തന്‍പറമ്പില്‍, KCWA യുഎഇ പ്രസിഡന്റ് എല്‍വി മരിയ ഇമ്മാനുവേല്‍ , KCYL യുഎഇ പ്രെസിഡെന്റ് അനിറ്റ് ചാക്കോ കിഴക്കേആക്കല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
10 , 12 ക്ളാസുകളില്‍ നടന്ന പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു.

ക്‌നാനായം 2024ന് സ്പോണ്‍സര്‍ഷിപ്പ് നല്‍കി സഹായിച്ച വ്യക്തികളെയും ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് KCWA യുഎഇ യുടെ ലോഗോ പ്രകാശനം ചെയ്തു.  കെസിസി യുഎഇ സെക്രട്ടറി ബിനോയ് തോമസ് പാറയില്‍ നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് കെസിസി അബുദാബി യൂണിറ്റ് അവതരിപ്പിച്ച വെല്‍ക്കം ഡാന്‍സോടു കൂടി മറ്റു യൂണിറ്റുകളില്‍ നിന്നുള്ള കുട്ടികളുടെയും യുവജങ്ങളുടെയും, മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി.
അബുദാബി യൂണിറ്റ് ജോയിന്റ് സെക്രട്ടറി  ടോം സി മത്തായി, മെല്‍ബിന്‍ ജോസഫ് കൈതമലയില്‍, ജെയ്നി ജിന്‍സ്, അജി ഫ്രാന്‍സിസ്, അനു ടോം സി , കരോലിന്‍ ജെയിംസ് , മിഷേല്‍ മനീഷ് , ഐറിന്‍ ജോണ്‍, ഏയ്ജലീനാ മരിയ മാത്യു എന്നിവര്‍ സംഗമത്തിന്റെ അവതാരകര്‍ ആയിരുന്നു.
അബുദാബി കെസിസി യൂണിറ്റ് സെക്രട്ടറി  ജെയിംസ് ജോസ് കരിമ്പില്‍ നന്ദിയും പറഞ്ഞു. ഡിജെ പ്രോഗ്രാമോടു കൂടി ക്‌നാനായം 24 അവസാനിച്ചു.
ബിനോയ് തോമസ് പാറയില്‍

 

Previous Post

അഡ് ലെയ്ഡിലെ ക്‌നാനായ സമൂഹത്തിന് പുതു നേതൃത്വം

Next Post

ലയ വിനോജിന് വെള്ളി മെഡല്‍

Total
0
Share
error: Content is protected !!