ക്‌നായ് തോമ പ്രതിമ അനാച്ഛാദനം നടത്തി

പുതുവേലി : കെസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പണിപൂര്‍ത്തിയാക്കിയ ക്‌നായ് തോമ പ്രതിമയുടെ അനാച്ഛാദനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ആല്‍വിന്‍ എബ്രഹാം ചിറയത്തിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു.  യോഗത്തില്‍ ഫാ, ജോസഫ് ഈഴാറത്ത്, ഫാ, ടോമി പട്ടുമാക്കില്‍, കെ.സി.സി അതിരൂപത വൈസ് പ്രസിഡണ്ട് ടോം കരികുളം, കെസിസി ഫൊറോന പ്രസിഡണ്ട് എബ്രഹാം വെളിയത്ത് ,കെസിസി അതിരൂപത ജോയിന്‍ സെക്രട്ടറി എം സി കുര്യാക്കോസ്, കെ.സി.സി യൂണിറ്റ് സെക്രട്ടറി ബിജോ ഞാറക്കാട്ടില്‍, യൂണിറ്റ് ട്രഷറര്‍ ഷൈജു പുനുമ്പില്‍, നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ സിജു മു ളയാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു . യൂണിറ്റ് ഭാരവാഹികളായ ടോം കീപാറയില്‍ ജോര്‍ജ് കൊറ്റം കൊമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി പുരാതന പാട്ടുകളും നടവിളിയും പരിപാടിക്ക് കൊഴുപ്പേകി.

 

Previous Post

വെബിനാര്‍ സംഘടിപ്പിച്ചു കെ.സി.വൈ.എല്‍

Next Post

കാരിത്താസ് ആശുപത്രിക്ക് ഇരട്ട നേട്ടം

Total
0
Share
error: Content is protected !!