പറമ്പഞ്ചേരിയില്‍ കെ.സി.സി കുടുംബ സംഗമം നടത്തി

മൂവാറ്റുപുഴ: പറമ്പഞ്ചേരി ക്നാനായ കാത്തോലിക പള്ളിലിയില്‍ ക്നാനായ കത്തോലിക കോണ്‍ഗ്രസിന്‍്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം നടത്തി. ഫാ .എബിന്‍ ജോണ്‍ കവുന്നുംപാറയിലിന്‍െറ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്നു കെ സി സി പ്രസിഡന്‍്റ് പതാക ഉയര്‍ത്തുകയും, പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. സെന്‍്റ് സ്റ്റീഫന്‍സ് പരിഷ് ഹാളില്‍ കുടുംബ ജീവിതവും സമുദായവും എന്ന വിഷയത്തെ ആസ്പദമാക്കി ഇടയ്ക്കാട്ട് കെ സി സി ഫൊറോന പ്രസിഡന്‍്റ് ഫിലിപ്പ് പെരുമ്പളത്തുശേരി ക്ളാസ് എടുക്കുകയും, തുടര്‍ന്നു ചര്‍ച്ച നടത്തുകയും ചെയ്തു. കെ സി സി അതിരൂപത ട്രഷററും പറമ്പഞ്ചേരി യൂണിറ്റ് പ്രസിഡന്‍്റുമായ ജോണ്‍ തെരുവത്തിന്‍്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം ഡോ. മാത്യു കുഴല്‍നാടന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ഇടവക സമൂഹത്തിനും, ഇടവകയുടെ അതിര്‍ത്തിയിലുള്ള നാനാജാതി മതസ്ഥര്‍ക്കും വാര്‍ദ്ധ്യകാലത്ത് ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള ആരോഗ്യ ഉപകരണങ്ങളുടെ വിതരണം ഉത്ഘാടനവും എം എല്‍ എ നിര്‍വഹിച്ചു. ഇടവക വികാരി ഫ. തോമസ് കീന്തനാനിക്കല്‍ ,ചുങ്കം ഫൊറോന വികാരി ഫ. ജെയ്മോന്‍ ചെന്നകുഴി , കെ സി ഡബ്ളു എ പ്രസിഡന്‍്റ് മേഴ്സി ബിജു , കെ സി വൈ എല്‍ പ്രസിഡന്‍്റ് സിജോ ടി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. കെ സി ഡബ്ള്യു. എ, കെ സി വൈ എല്‍, മിഷന്‍ ലീഗ്, തിരുബാലസഖ്യം തുടങ്ങിയ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തില്‍ മാര്‍ഗം കളിയും, വിവിധ കലാപരിപാടികളും, നടവിളി മത്സരവും നടത്തി.

Previous Post

കെ.സി.സി ഭാരവാഹികള്‍ ധന്യന്‍ മാര്‍ മാക്കില്‍ പിതാവിന്‍്റെ ഖബറിടം സന്ദര്‍ശിച്ചു

Next Post

ഇന്‍്റര്‍ നാഷണല്‍ റോള്‍ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി സഹോദരങ്ങള്‍

Total
0
Share
error: Content is protected !!