കോട്ടയം: ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് അതി രൂപത സമിതിയുടെ നേന്തൃത്വത്തില് ഇടയ്ക്കാട് ഫോറോനാ പള്ളിയില്‍ ധന്യന്‍ മാര്‍ മാക്കില്‍ പിതാവിന്‍്റെ ഖബറിടം സന്ദര്‍ശിച്ചു പുഷ്പ ചക്രം സമര്‍പ്പിക്കുകയും അനുസ്മരണ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.അതി രൂപത വികാരി ജനറാളും കെ.സി.സി ചാപ്ളയി്ളനുമായ ഫാ. തോമസ് ആനിമൂട്ടില്‍ അനുസ്മരണ പ്രാര്‍ത്ഥനക്ക് നേന്തൃത്വം നല്കി. കെ.‘സി.സി അതിരൂപത പ്രസിഡന്‍്റ് .ബാബു പറമ്പടത്തുമലയില്‍ അനുസ്മരണ സന്ദേശം നല്‍കുകയും പുഷ്പ ചക്രം അര്‍പ്പിക്കുകയും ചെയ്തു. അതിരൂപത ഭാരവാഹികളായ ജോസ് കണിയാപറമ്പില്‍, ടോം കരിംകുളം, ജോണ്‍ തെരുവത്, സാബു കരിശ്ശേരിക്കല്‍ , ബിനു ചെങ്ങളം, വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍,ഫോറോനാ,യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു.






