കോട്ടയം: എ.ഡി 345 ല്‍ ക്നായി തോമായുടെയും ഉറുഹ മാര്‍ യൗസേപ്പിന്‍െറയും നേതൃത്വത്തില്‍ നടത്തിയ പ്രേക്ഷിത കുടിയേറ്റത്തിന്‍െറ അലയൊലികള്‍ കോട്ടയത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് നടത്തിയ ക്നാനായ കത്തോലിക്ക സമുദായ കുടുംബ സംഗമം ക്നാനായ സമുദയ സംഘശക്തിയുടെ മറ്റൊരു ഉണര്ത്തുപാട്ടയി. ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ കോട്ടയം അതിരൂപത സഹായ മെത്രന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ തിരിതെളിച്ച് നടവിളികളുടെ ആര്‍ത്തിരമ്പലോടെ 2025 പേര് ഒരുമിച്ച് മെഗാ മാര്‍ഗംകളിക്ക് ചുവടുവെച്ചു. ആദ്യ നാലു പാദങ്ങള്‍ കളിച്ചകൊണ്ട് ക്നാനായ സഹോദരിമാര്‍ ക്നാനായ സമുദയത്തിന്െറ തനതു കലാരൂപത്തിലുടെ ഈശോയുടെ മനുഷ്യാവതാരത്തിന്െറ ജൂബിലിക്ക് സാക്ഷ്യമേകി. തുടര്‍ന്ന് ഷെവലിയാര്‍ ജോയി ജോസഫ് കൊടിയന്ത്ര റാലി ഫ്ളാഗ് ഓഫ് ചെയ്തു. ക്നാനായ കലാരൂപങ്ങള്‍ അണിനിരത്തി , കുഞ്ഞു കുട്ടികള്‍ മുതല്‍ വ്യദ്ധര്വരെ ക്നാനായ പാരമ്പര്യം വിളിച്ചോതിയുള്ള മുദ്രാവാക്യങ്ങളുമായി റാലിയില്‍ അണിനിരന്നു. പൊതുസമ്മേളനത്തില്‍ കെ.സി.സി അതിരൂപത പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍ അധ്യക്ഷതവഹിച്ചു. അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യൂ മൂലക്കാട്ട് കുടുംബ സംഗമവും സമുദായ ശക്തീകരണ വര്‍ഷവും ഉദ്ഘാടനം ചെയ്തു.
അതിരൂപതാ പ്രോ-പ്രോട്ടോസിഞ്ചെല്ലൂസും കെ.സി.സി ചാപ്ളെയിനുമായ ഫാ. തോമസ് ആനിമൂട്ടില്‍ ആമുഖസന്ദേശം നല്കി. മന്ത്രി വി.എന്‍. വാസവന്, വിശിഷ്ടാതിഥിയായിരുന്നു. അതിരൂപതാ സഹായ മെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ, സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്പ്പറേഷന് ചെയര്മാന് സ്റ്റീഫന്‍ ജോര്‍ജ്ജ്, കോട്ടയം അതിരൂപതാ സിഞ്ചെല്ലൂസും രാഷ്ര്ടദീപിക ലിമിറ്റിഡ് എം.ഡിയുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, വൈദിക സമിതി സെക്രട്ടറി ഫാ.അബ്രാഹം പറമ്പേട്ട്, ബറുമറിയം പാസ്റ്ററല്‍ സെന്‍്റര്‍ ഡയറക്ടറും കെ.സി.സി മലബാര്‍ റീജിയണ്‍ ചാപ്ളെയിനുമായ ഫാ. ജോയി കട്ടിയാങ്കല്‍, കത്തോലിക്കാ കോണ്‍ഗ്രസ്സ് ഗ്ളോബല്‍ പ്രസിഡന്‍്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍, സന്യാസിനി സമൂഹ പ്രതിനിധി സി. ഇമ്മാക്കുലേറ്റ് എസ്.വി.എം, കെ.സി.ഡബ്ള്യു.എ പ്രസിഡന്‍്റ് ഷൈനി ചൊള്ളമ്പേല്‍, കെ.സി.വൈ.എല്‍ പ്രസിഡന്‍്റ് ജോണിസ് പി. സ്റ്റീഫന്‍, ഫാ. സുനില്‍ പെരുമാനൂര്‍, എ.കെ.സി.സി പ്രതിനിധി സാബു കരിശേരിക്കല്എന്നിവര് സംസാരിച്ചു.
വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഫാ.മൈക്കിള്‍ വെട്ടികാട്ട് ,ഫാ.ബിനു കുന്നത്ത്, ലിസ്റ്റന്‍ സ്റ്റീഫന്‍, ദീലിഷ് പോത്തന്, ഫാ. സുനില്‍ പെരുമാനൂര്‍, ലിസ് ജെയ്മോന്, ഏബ്രാഹം ചാക്കോ പുളിമൂട്ടില്‍, അഡ്വ. അജി കോയിക്കല്‍, ബിജു കെ.സ്റ്റീഫന്‍, സണ്ണി ലൂക്ക്, ഫിലിപ്പ് ജോസഫ്,സി. മേരി കളപ്പുരയില്‍, ഷൈല ടോം കുറ്റിടയില്‍,കെ.ജെ തോമസ് കൂന്തമറ്റം എന്നിവരെ മന്ത്രി വി.എന്‍ വാസവന് ആദരിച്ചു.കലാസന്ധ്യയും തുടര്‍ന്ന് സ്നേഹവിരുന്നും നടത്തപ്പെട്ടു. കോട്ടയം അരമന മുറ്റത്ത് കെ.സി.സി പ്രസിഡന്‍്റ് ബാബു പറമ്പടത്തുമലയില്‍ പതാക ഉയര്‍ത്തി.
അതിരൂപതയിലെ ഏറ്റവും മികച്ച കെ.സി.സി യൂണിറ്റായി കരിങ്കുന്നവും രണ്ടാമത്തെ മികച്ച യൂണിറ്റുകളായി മറ്റക്കരയും കരിപ്പാടവും മൂന്നാമത്തെ മികച്ച യൂണിറ്റുകളായി പുതുവേലിയും ചമതച്ചാലും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച മൂന്നാമത്തെ ഫൊറോനയായി ഉഴവൂരും ചങ്ങലേരിയും രണ്ടാമത്തെതോയി പെരിക്കല്ലൂരും കിടങ്ങൂരും ഒന്നാമത്തെതേതായി മടമ്പം ഫൊറോനയും തെരഞ്ഞെടുക്കപ്പെട്ടു.








