കരിങ്കുന്നം : സെന്‍റ് അഗസ്റ്റിന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍ ക്നാനായ കത്തോലിക്ക കോണ്‍ഗ്രസിന്‍്റെ വാര്‍ഷിക ജനറല്‍ബോഡി യോഗം യൂണിറ്റ് പ്രസിഡന്‍റ് ടിനി തോമസിന്‍്റെ അധ്യക്ഷതയില്‍ നടത്തി. അഡ്വ. സണ്ണി തോമസ് സ്വാഗതം പറഞ്ഞു. യൂണിറ്റ് ചാപ്ളയിന്‍ ഫാ. ജെയിംസ് വടക്കേ കണ്ടങ്കരിയില്‍ ഉദ്ഘാടനം ചെയ്തു . സെക്രട്ടറി അജിമോന്‍ ഫിലിപ്പ് റിപ്പോര്‍ട്ടും ട്രഷറര്‍ സ്റ്റീഫന്‍ പി സി കണക്കും അവതരിപ്പിച്ചു. അസിസ്റ്റന്‍റ് വികാരി ഫാ. നിതിന്‍ വെട്ടിക്കാട്ടില്‍ ആശംസകള്‍ അര്‍പ്പിച്ചു. ബേസിക് ലൈഫ് സപ്പോര്‍ട്ട് (BLS) എന്ന വിഷയത്തെക്കുറിച്ച് ഡോ.ജസ്വിന്‍ ചന്ദ്രശേഖര്‍ (നിയോനാറ്റോളജിസ്റ്റ്) ക്ളാസ് നടത്തി .യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം വിനോബി ചാക്കോ നന്ദി പറഞ്ഞു.
കെ.സി.സി കരിങ്കുന്നം യൂണിറ്റ് വാര്‍ഷിക ജനറല്‍ബോഡി യോഗം നടത്തി





