ചിങ്ങവനം: രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ന്യൂനപക്ഷവേട്ടക്കെതിരെ ചിങ്ങവനം സെന്റ് ജോണ്‍സ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു .ഇടവകവികാരി ഫാ: എബ്രഹാം കൊച്ചുപ്പറബില്, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ജോബി വാണിയംപുരയിടത്തില്‍, ജെസി ചെറുപറബില്, ജമ്മി തോമസ് ,ജോസഫ് പഴവൂര്‍ ,ജേക്കബ് ഒറ്റത്തെ ക്കല്‍ ,ബോബി കൊണ്ടകശ്ശേരില്‍ എന്നിവര്‍ നേതൃത്വം നല്കി.



