ക്‌നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഉന്നതവിജയം നേടിയ കുട്ടികളെ ആദരിച്ചു

കോട്ടയം: ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി അംഗങ്ങളുടെ കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ-1 ഗ്രേഡ് നേടിയവരെ ആദരിച്ചു. കിടങ്ങൂര്‍ സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടത്തിയ ചടങ്ങില്‍ സൊസൈറ്റി ചെയര്‍മാന്‍ പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍ അദ്ധ്യക്ഷത വഹിച്ചു. കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ അനുഗ്രഹപ്രഭാഷണവും, ക്‌നാനായ സൊസൈറ്റി ഡയറക്ടര്‍ ഡോ. സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എം.എല്‍.എ. മുഖ്യപ്രഭാഷണവും നടത്തി. ക്‌നാനായ സൊസൈറ്റി ഡയറക്ടര്‍മാരായ ബിനോയി ഇടയാടിയില്‍, തോമസ് ഫിലിപ്പ് പീടികയില്‍ എന്നിവര്‍ പ്രസംഗിച്ചു.
വൈസ് ചെയര്‍മാന്‍ സൈമണ്‍ സേവ്യര്‍ മണപ്പള്ളില്‍, ഡയറക്ടര്‍മാരായ ജില്‍മോന്‍ ജോണ്‍ മഠത്തില്‍, ടോമി മാത്യു കൊച്ചാനയില്‍, തോമസ് ജോസഫ് മുളയ്ക്കല്‍, ഡോ.ലൂക്കോസ് ജോര്‍ജ് പുത്തന്‍പുരയ്ക്കല്‍, ഷൈജി കുര്യാക്കോസ് ഓട്ടപ്പള്ളില്‍, ബേബി സൈമണ്‍ മുളവേലിപ്പുറത്ത്, ജെയിംസ് തോമസ് മലേപ്പറമ്പില്‍, സൈമണ്‍ പി.കെ. പാഴൂക്കുന്നേല്‍, ജോണി ചെറിയാന്‍ കണ്ടാരപ്പള്ളില്‍, ഷോണി പി. ജേക്കബ് പുത്തൂര്‍, ടോമി വാണിയംപുരയിടത്തില്‍, മേഴ്‌സി മാത്യു പാലച്ചുവട്ടില്‍, മാനേജിംഗ് ഡയറക്ടര്‍ മാത്യു പി.കെ. പാണ്ടവത്ത്, ജനറല്‍ മാനേജര്‍ ജോസ് പി. ജോര്‍ജ് പാറടിയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Previous Post

ക്‌നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി

Next Post

മാര്‍-മാക്കീല്‍ വിദ്യാഭ്യാസ സഹായ പദ്ധതി വിതരണോദ്്ഘാടനം നിര്‍വ്വഹിച്ചു

Total
0
Share
error: Content is protected !!