ക്യാന്‍സര്‍ റീഹാബിലിറ്റേഷന്‍ സെന്‍്റര്‍ സന്ദര്‍ശിച്ചു

കരിങ്കുന്നം : നോമ്പുകാലത്ത് പ്രാര്‍ത്ഥനയിലും ഉപവാസത്തിലും മുഴുകി ജീവിക്കുന്നതിനോടൊപ്പം മറ്റുള്ളവരോട് സഹാനുഭൂതിയും കരുണയും ഉള്ളവരായിരിക്കുക എന്ന സന്ദേശം കുട്ടികള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ കരിങ്കുന്നം സെന്‍്റ് അഗസ്റ്റിന്‍ സണ്‍ഡേ സ്കൂളിന്‍്റെ ആഭിമുഖ്യത്തില്‍ സെന്‍്റ് ജോസഫ് സന്യാസ സമൂഹം നടത്തുന്ന കോട്ടയം ഗാന്ധിനഗറിലുള്ള ക്യാന്‍സര്‍ റീഹാബിലിറ്റേഷന്‍ സെന്‍്റര്‍ സന്ദര്‍ശിച്ചു. പങ്കുവെക്കലിന്‍്റെ സുവിശേഷം നേരിട്ട അനുഭവവേദ്യമാക്കുന്നതിനായി കുട്ടികള്‍ സമാഹരിച്ച് സംഭാവനയും റീഹാബിലിറ്റേഷന്‍ സെന്‍്ററില്‍ നല്‍കിയുണ്ടായി. കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചപ്പോള്‍ വേദനിക്കുന്ന ഹൃദയങ്ങളില്‍ ഒരു നുള്ളു കുളിര്‍മയേകാന്‍ അവര്‍ക്ക് സാധിച്ചു. ഇതോടൊപ്പം കുട്ടികള്‍ പരീക്ഷ മുന്നൊരുക്കത്തിന്‍്റെ ഭാഗമായി ധന്യന്‍ മാക്കീല്‍ പിതാവിന്‍്റെ കാബറിടവും,വിശുദ്ധ ചാവറ പിതാവിന്‍്റെ കബറിടവും, ദൈവദാസന്‍ പൂതത്തില്‍ തൊമ്മി അച്ഛന്‍്റെ കബറിടവും സന്ദര്‍ശിച്ചു പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. പൂതത്തില്‍ തൊമ്മിയച്ചന്‍ സ്ഥാപിച്ച അസൈലവും കുട്ടികള്‍ സന്ദര്‍ശിച്ചു. അവിടെയും കലാപരിപാടികള്‍ അവതരിപ്പിച്ചു. ഇതൊരു ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നു. തങ്ങള്‍ക്കില്ലാത്ത സൗഭാഗ്യങ്ങളെ ഓര്‍ത്ത് പരിതപിക്കാതെ തങ്ങള്‍ക്കുള്ള കഴിവുകളും അവസരങ്ങളും സമൂഹനന്മയ്ക്കായും ദൈവ മഹത്വത്തിനായും ഉപയോഗിക്കണം എന്ന ക്ളാസ് മുറികളില്‍ നിന്നു ലഭിക്കാത്ത പാഠം കുട്ടികള്‍ക്കു ലഭിച്ചു. അവഗണിക്കപ്പെട്ടവരെയും, ആശരണരെയും, തങ്ങളോട് ചേര്‍ത്തുനിര്‍ത്തുന്ന സാമൂഹിക പ്രതിബദ്ധതയുള്ള തലമുറകളായി വളര്‍ന്നു വരാനുള്ള ഒരു ബാലപാഠമായിരുന്നു ഈ യാത്ര. ഇടവക വികാരി റവ. ഫാദര്‍ ജെയിംസ് വടക്കേ കണ്ടങ്കരി, അസിസ്റ്റന്‍്റ് വികാരി ഫാ. സൈബീന്‍ മരോട്ടിക്കൂട്ടത്തില്‍, വിശ്വാസ പരിശീലന ഹെഡ്മാസ്റ്റര്‍ ലിജോ നനയാമരുതുങ്കല്‍, അസിസ്റ്റന്‍്റ് ഹെഡ്മാസ്റ്റര്‍ സി. ഉദയ എസ്.വി.എം , സ്റ്റാഫ് സെക്രട്ടറി ദിലീപ് എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ അധ്യാപകരും പങ്കെടുത്തു.

Previous Post

ഓഷ്യനായിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വടംവലി പോരാട്ടത്തിന് വേദി ഒരുക്കി ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ന്യൂസിലാന്റ്

Total
0
Share
error: Content is protected !!