വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം, ഇടുക്കി കോവില്‍മല രാജാവ് ശ്രീ. രാമന്‍ രാജമന്നാന്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ ഇന്ന് രാജപദവി പിന്തുടരുന്ന ഏക ഗോത്രവര്‍ഗ്ഗ വിഭാഗമാണ് മന്നാന്‍ ഗോത്രവര്‍ഗ്ഗ സമൂഹം.

സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജെയിംസ് വടക്കേ കണ്ടങ്കരി അധ്യക്ഷനായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എബ്രഹാം ഒ. എ., സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത എസ് വി എം, പിടിഎ പ്രസിഡന്റ് ജോസ് കളരിക്കല്‍, എംബിടിഎ പ്രസിഡന്റ് മേരി ജെന്‍സി, അധ്യാപകന്‍ ജിനോ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

വിദ്യാര്‍ത്ഥികളില്‍ സാംസ്‌കാരികമായ ഉന്നമനം ഉണ്ടാകുന്നതോടൊപ്പം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളോടും ഉള്ള സ്‌നേഹവും കരുതലും വിളിച്ചോതുന്നതായിരുന്നു സ്‌കൂളിലെ ആഘോഷ പരിപാടികള്‍. വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

 

Previous Post

തോട്ടറ: താവുംകേരിയില്‍ ഏലിയമ്മ ഇട്ടന്‍

Next Post

പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയപള്ളി ചതുര്‍ശതാബ്ദി : കെ.സി.സി കുടുംബസംഗമവും, പൂര്‍വ്വപിതാക്കന്‍മാരുടെ അനുസ്മരണവും സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!